യുഎഇയിലെ വിദ്യാര്‍ഥികള്‍ക്ക് ധനസഹായവുമായി ലുലു ഗ്രൂപ്പ്

 അബുദാബി: യുഎഇയിലെ വിദ്യാര്‍ഥികള്‍ക്ക് ധനസഹായവുമായി ലുലു ഗ്രൂപ്പ്. കഷ്ടതയനുഭവിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സഹായം ലഭ്യമാക്കുന്നതിന്റെ ഭാഗമായി ലുലു ഗ്രൂപ്പ് ധനസഹായ പദ്ധതി ആരംഭിക്കുന്നു. എമിറേറ്റ്‌സ് റെഡ് ക്രെസന്റും അബുദാബി യൂണിവേഴ്‌സിറ്റിയുമായി കൈകോര്‍ത്താണ് പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. ‘സ്‌കോളര്‍ഷിപ്പ് ഡ്രൈവ്-നമുക്ക് അവരുടെ ഭാവിക്കായി പിന്തുണനല്‍കാം’ എന്ന പദ്ധതിയിലൂടെ വിദ്യാഭ്യാസ സഹായ പദ്ധതിയിലേക്ക് ജനങ്ങളുടെ പങ്കാളിത്തം തേടുകയാണ് ഗ്രൂപ്പ്. ലുലു ഉപഭോക്താക്കള്‍ക്ക് രണ്ടോ അതിലധികമോ ദിര്‍ഹം നല്‍കി പദ്ധതിയുമായി സഹകരിക്കാം. പദ്ധതിയില്‍ ലുലു ഗ്രൂപ്പ് നല്‍കുന്ന പങ്കാളിത്തം അഭിനന്ദനീയമാണെന്ന് സലിം അല്‍ ദാഹിരി പറഞ്ഞു. യുവജനങ്ങളുടെ നല്ലഭാവി ലക്ഷ്യമിട്ടുകൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം നില്‍ക്കാനായതില്‍ അഭിമാനമുള്ളതായി ടി.പി. അബൂബക്കര്‍ പറഞ്ഞു.

             പദ്ധതിക്ക് തുടക്കംകുറിച്ചുകൊണ്ട് ഖാലിദിയ മാളില്‍ നടന്ന ചടങ്ങില്‍ അബുദാബി യൂണിവേഴ്സിറ്റി കമ്യൂണിറ്റി റിലേഷന്‍സ് വകുപ്പ് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ സലിം അല്‍ ദാഹിരി, കോര്‍പ്പറേറ്റ് റിലേഷന്‍സ് മേധാവി അഹമ്മദ് ഇബ്രാഹിം     , എമിറേറ്റ്‌സ് റെഡ് ക്രെസെന്റ് അബുദാബി മാനേജര്‍ സലിം അല്‍ സുവൈദി, ഡൊണേഷന്‍സ് വിഭാഗം ഡെപ്യുട്ടി മാനേജര്‍ മന്‍സൂര്‍ അല്‍ അമീരി, ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് അബുദാബി, അല്‍ ദഫ്റ റീജിയന്‍ ഡയറക്ടര്‍ ടി.പി. അബൂബക്കര്‍ എന്നിവര്‍ പങ്കെടുത്തു.

No comments:

Post a Comment