ജോലിയും ശംബളവുമില്ലാതെ ദുരിതത്തിലായ മലയാളികളുൾപ്പെടെയുള്ളവർക്ക് കോടതി ഇടപെടലിലൂടെ ശംബളം
യുഎഇയിലെ വിദ്യാര്‍ഥികള്‍ക്ക് ധനസഹായവുമായി ലുലു ഗ്രൂപ്പ്
അബുദാബി: യുഎഇയിലെ വിദ്യാര്‍ഥികള്‍ക്ക് ധനസഹായവുമായി ലുലു ഗ്രൂപ്പ്. കഷ്ടതയനുഭവിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സഹായം ലഭ്യമാക്കുന്നതിന്റെ ഭാഗമായി ലുലു ഗ്രൂപ്പ് ധനസഹായ പദ്ധതി ആരംഭിക്കുന്നു. എമിറേറ്റ്‌സ് റെഡ് ക്രെസന്റും അബുദാബി യൂണിവേഴ്‌സിറ്റിയുമായി കൈകോര്‍ത്താണ് പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. ‘സ്‌കോളര്‍ഷിപ്പ് ഡ്രൈവ്-നമുക്ക് അവരുടെ ഭാവിക്കായി പിന്തുണനല്‍കാം’ എന്ന പദ്ധതിയിലൂടെ വിദ്യാഭ്യാസ സഹായ പദ്ധതിയിലേക്ക് ജനങ്ങളുടെ പങ്കാളിത്തം തേടുകയാണ് ഗ്രൂപ്പ്. ലുലു ഉപഭോക്താക്കള്‍ക്ക് രണ്ടോ അതിലധികമോ ദിര്‍ഹം നല്‍കി പദ്ധതിയുമായി സഹകരിക്കാം. പദ്ധതിയില്‍ ലുലു ഗ്രൂപ്പ് നല്‍കുന്ന പങ്കാളിത്തം അഭിനന്ദനീയമാണെന്ന് സലിം അല്‍ ദാഹിരി പറഞ്ഞു. യുവജനങ്ങളുടെ നല്ലഭാവി ലക്ഷ്യമിട്ടുകൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം നില്‍ക്കാനായതില്‍ അഭിമാനമുള്ളതായി ടി.പി. അബൂബക്കര്‍ പറഞ്ഞു.
പദ്ധതിക്ക് തുടക്കംകുറിച്ചുകൊണ്ട് ഖാലിദിയ മാളില്‍ നടന്ന ചടങ്ങില്‍ അബുദാബി യൂണിവേഴ്സിറ്റി കമ്യൂണിറ്റി റിലേഷന്‍സ് വകുപ്പ് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ സലിം അല്‍ ദാഹിരി, കോര്‍പ്പറേറ്റ് റിലേഷന്‍സ് മേധാവി അഹമ്മദ് ഇബ്രാഹിം , എമിറേറ്റ്‌സ് റെഡ് ക്രെസെന്റ് അബുദാബി മാനേജര്‍ സലിം അല്‍ സുവൈദി, ഡൊണേഷന്‍സ് വിഭാഗം ഡെപ്യുട്ടി മാനേജര്‍ മന്‍സൂര്‍ അല്‍ അമീരി, ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് അബുദാബി, അല്‍ ദഫ്റ റീജിയന്‍ ഡയറക്ടര്‍ ടി.പി. അബൂബക്കര്‍ എന്നിവര്‍ പങ്കെടുത്തു.
യാത്രക്കാർ മൂന്ന് മണിക്കൂർ മുൻപ് എയർപോർട്ടിൽ എത്തണം: അബുദാബി വിമാനത്താവള അധികൃതർ
അബുദാബി : യാത്രക്കാരുടെ എണ്ണം വർധിച്ചതോടെ വിമാനത്താവളത്തിൽ പുതിയ നിയന്ത്രണവുമായി അബുദാബി അന്താരാഷ്ട്ര വിമാനത്താവ അധികൃതർ. ക്രിസ്മസ്, ന്യൂയിർ പ്രമാണിച്ച് വിമാനത്താവളത്തിൽ എത്തുന്ന യാത്രക്കാരുടെ എണ്ണം 400 ശതമാനം ഉയരും. ഡിസംബർ 22 നും ജനുവരി 2 നും ഇടയിൽ ഏകദേശം 32,000 യാത്രക്കാരും 102 വിമാനങ്ങളും അബുദാബി വിമാനത്താവളത്തിലൂടെ കടന്നു പോകും എന്നാണ് കരുതപ്പെടുന്നത്. അബുദാബി എയർപോർട്ട്സ് അധികൃതർ ആണ് കഴിഞ്ഞ ദിവസം ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ രേഖപ്പെടുത്തിയ 8,400 യാത്രക്കാരുടെ നാലിരട്ടിയും 56 വിമാനങ്ങളുടെ ഇരട്ടിയോളം വരും പുതിയ കണക്ക്.
ഉത്സവ സീസണിലുടനീളം സുഗമമായ യാത്രകൾ ഉറപ്പാക്കാൻ കൃത്യമായ പ്രോട്ടോക്കോളുകൾ പാലിക്കണമെന്ന് അബുദാബി എയർപോർട്ട് യാത്രക്കാരോട് അഭ്യർഥിച്ചു. ഏറ്റവും പുതിയ യാത്രാ നിയന്ത്രണങ്ങളും നിയമങ്ങളും യാത്രക്കാർ എയർലൈനുകളുമായി ബന്ധപ്പെട്ട് ചോദിച്ച് മനസ്സിലാക്കണം. വിമാനം പുറപ്പെടുന്നതിന്റെ മൂന്ന് മണിക്കൂർ മുമ്പ് എല്ലാ യാത്രക്കാരും വിമാനത്താവളത്തിൽ എത്തിയിരിക്കണം. നേരത്തെ എത്തിയാൽ യാത്ര നിയമങ്ങൾ വ്യക്തമായി മനസിലാക്കാനും അതിന് അനുസരിച്ച് കാര്യങ്ങൾ ചെയ്യാനും സാധിക്കും. വിമാനത്താവളത്തിനുള്ളിൽ എത്തിയാൽ എല്ലായ്‌പ്പോഴും മാസ്‌ക് ധരിക്കണം.
യുഎഇയിലെ ഏറ്റവും വലിയ രണ്ടാമത്തെ വിമാനത്താവളവും, ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന വിമാനത്താവളവും ആണ് അബുദാബി അന്താരാഷ്ട്ര വിമാനത്താവളം. ദേശീയ വിമാനക്കമ്പനിയായ എത്തിഹാദ് എയർവേയ്‌സിന്റെ ആസ്ഥാനം കൂടിയാണ് ഈ വിമാനത്താവളം. കൊവിഡ് ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും തിരക്കേറിയ മാസങ്ങളിലൊന്നാണ് ഡിസംബർ. കഴിഞ്ഞ വർഷം ഇതേ മാസത്തെ അപേക്ഷിച്ച് 2021 ഡിസംബറിൽ യാത്രക്കാരുടെ എണ്ണത്തിൽ എയർലൈൻ 235 ശതമാനം വർധന രേഖപ്പെടുത്തി.
യാത്ര പുറപ്പെടുന്നതിന് മുമ്പ് പോകുന്ന രാജ്യങ്ങളിലെ കൊവിഡ് നിയന്ത്രണങ്ങൾ അറിഞ്ഞിരിക്കണം. പിസിആർ ടെസ്റ്റും, അനുബന്ധ നടപടിക്രമങ്ങളും പൂർത്തിയാക്കാണം. ബന്ധപ്പെട്ട എയർലൈനുകളിലോ ട്രാവൽ ഏജൻസികളിലോ വിളിച്ച് അന്വേഷിച്ച ശേഷം മാത്രം യാത്രക്കുള്ള ഒരുക്കങ്ങൾ നടത്തുക.