ജോലിയും ശംബളവുമില്ലാതെ ദുരിതത്തിലായ മലയാളികളുൾപ്പെടെയുള്ളവർക്ക് കോടതി ഇടപെടലിലൂടെ ശംബളം
അബുദാബി∙ മാസങ്ങളോളം ജോലിയും ശംബളവുമില്ലാതെ ദുരിതത്തിലായിരുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ള തൊഴിലാളികൾക്ക് കോടതി ഇടപെടലിലൂടെ കുടിശിക തുക തിരിച്ചുകിട്ടി. നാല് കമ്പനികളിലായി ജോലി ചെയ്ത 2794 തൊഴിലാളികള്‍ക്ക് 40 മില്യണ്‍ ദിര്‍ഹ (3,00,54,40,000 – 300 കോടിയിലധികം) മാണ് കുടിശിക തുകയായി മൊബൈല്‍ കോടതി നേടിക്കൊടുത്തത്. കുറഞ്ഞ സമയത്തിനുള്ളിൽ എല്ലാ തൊഴിലാളികളുടെയും പരാതി പ്രത്യേകം കേട്ടു കമ്പനി അധികൃതരുമായി ചർച്ച നടത്തിയാണു കേസിൽ തീർപ്പുണ്ടാക്കിയത്. ശംബള കുടിശിക തീർത്തു നൽകുന്നതുവരെ തൊഴിലാളികളെ താമസ സ്ഥലത്തു നിന്ന് ഇറക്കിവിടുന്നതും കോടതി തടഞ്ഞിരുന്നു
Subscribe to:
Post Comments (Atom)
No comments:
Post a Comment