സൗദിക്ക് പുറത്തുള്ള പ്രവാസികളുടെ ഇഖാമകളും റി എൻട്രിയും ജനുവരി അവസാനം വരെ പുതുക്കാനുള്ള സൗദി അധികൃതരുടെ തീരുമാനത്തിന്റെ ആനുകൂല്യം ചില പ്രവാസികൾക്ക് ലഭ്യമായിത്തുടങ്ങിയതാണു റിപ്പോർട്ട്.
ഈ സാഹചര്യത്തിൽ ഇനി ഇഖാമയും റി എൻട്രിയും പുതുക്കി ലഭിച്ചാൽ മറ്റൊരു സൗജന്യം കൂടി പ്രതീക്ഷിക്കാതെ ഈ വിഭാാഗത്തിൽ പെടുന്നവർ സൗദിയിലേക്ക് മടങ്ങുന്നതായിരിക്കും ബുദ്ധി എന്നാണ് യാത്രാ മേഖലകളുമായി ബന്ധപ്പെട്ടവർ സൂചന നൽകുന്നത്.
ഇന്ത്യയടക്കം ആറ് രാജ്യങ്ങളിൽ നിന്നുള്ളവർക്ക് സൗദി ക്വാറന്റീനോട് കൂടെ നിലവിൽ സൗദിയിലേക്ക് നേരിട്ട് പ്രവേശിക്കാമെന്നതിനാൽ ഇനി മറ്റൊരു സൗജന്യ ആനുകൂല്യം ഉണ്ടാകുമെന്നത് പ്രതീക്ഷിക്കാൻ സാധിക്കാത്ത കാര്യമാണ്.
മാത്രമല്ല, ഇന്ത്യ വൈകാതെ വിമാന യാത്രകൾ പുനരാരംഭിക്കുകയോ സൗദിയുമായി എയർ ബബിൾ കരാർ ഒപ്പിടുകയോ ചെയ്താൽ സൗജന്യ പുതുക്കൽ തീരെ പ്രതീക്ഷിക്കുകയും വേണ്ട.
ഏതായാലും ജനുവരി 31 വരെ പുതുക്കൽ ആനുകൂല്യം ലഭിക്കുമെന്നതിനാൽ പുതുക്കി ലഭിച്ചവർക്ക് ജനുവരി 31 നു മുമ്പ് തന്നെ സൗദിയിലെത്താനുള്ള അവസരമുണ്ട്.
കഫീലുമാർ റെഡ് ലിസ്റ്റിലുള്ളവരും സഹകരിക്കാത്ത കഫീലുമാരുമാരുള്ളവരും ഇനിയുമൊരു പരീക്ഷണത്തിനു മുതിരാതിരിക്കുന്നതാകും നല്ലത്.
No comments:
Post a Comment