കോവിഡിന്റെ മൂന്നാം തരംഗം ആഴ്ചകളോളം തുടരാൻ സാധ്യതയുണ്ടെന്ന് ഹമദ് മെഡിക്കൽ കോർപറേഷൻ

ദോഹ: കോവിഡ്-19 ന്റെ മൂന്നാം തരംഗം ഖത്തറിൽ ആഴ്ചകളോളം തുടരുമെന്ന് ഡോ. അബ്ദുല്ലത്തീഫ് അൽ ഖാൽ. ഖത്തർ ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് ഹമദ് മെഡിക്കൽ കോർപ്പറേഷന്റെ (എച്ച്എംസി) പകർച്ചവ്യാധി വിഭാഗം മേധാവി കൂടിയായ ഡോ. ഖാൽ ഇക്കാര്യം വ്യക്തമാക്കിയത്. വലിയ തോതിലുള്ള കോവിഡ് കേസുകൾ രേഖപ്പെടുത്തിയതിന് ശേഷം വരും ആഴ്ചകളിൽ മൂന്നാമത്തെ തരംഗം ഏറ്റവും ഉയർന്ന നിലയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.   

ഡെൽറ്റ വേരിയന്റുമായി താരതമ്യപ്പെടുത്തുമ്പോൾ ഒമിക്‌റോൺ വേരിയന്റ് വളരെ അപകടകാരിയാണെന്നും , ഏകദേശം ആറിരട്ടി വ്യാപനശേഷി കൂടുതലാണെന്നും , ഡോ. അൽ ഖാൽ പറഞ്ഞു. പകർച്ചവ്യാധിയിൽ നിന്ന് തങ്ങളെയും മറ്റുള്ളവരെയും സംരക്ഷിക്കാൻ എത്രയും വേഗം ബൂസ്റ്റർ ഷോട്ടുകൾ എടുക്കാൻ അദ്ദേഹം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. കൊറോണ വൈറസിനെ നേരിടാന്‍ ഖത്തറില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ നിരവധി ജീവന്‍ രക്ഷിച്ചതായി ഖത്തര്‍ ടിവിയോട് സംസാരിച്ച ഡോ. അല്‍ ഖല്‍ വിശദീകരിച്ചു. കൂടാതെ, 300,000-ത്തിലധികം ആളുകള്‍ക്ക് ഒരു ബൂസ്റ്റര്‍ ഷോട്ട് നല്‍കിയതായും അദ്ദേഹം അറിയിച്ചു.

No comments:

Post a Comment