സൗദി:അവധിയിൽ പോയി ഇഖാമയും റി എൻട്രിയും അവസാനിച്ച, യാത്രാ വിലക്കേർപ്പെടുത്തിയ രാജ്യങ്ങളിൽ നിന്നുള്ളവർക്കുള്ള, സൗജന്യ ഇഖാമ റി എൻട്രി കലാവാധികൾ പുതുക്കി നൽകൽ ഇനിയും ബഹു ഭൂരിപക്ഷം പ്രവാസികൾക്കും ലഭ്യമായിട്ടില്ല.
ഈ മാസം 31 വരെ ഇഖാമയും റി എൻട്രിയും സൗജന്യമായി പുതുക്കി നൽകുമെന്നായിരുന്നു ജവാസാത്ത് അറിയിച്ചിരുന്നത്.
ഇതിൽ പ്രതീക്ഷയർപ്പിച്ച് നിരവധി പ്രവാസികളാണു നിലവിൽ നാട്ടിൽ കഴിയുന്നത്. വിരലിലെണ്ണാവുന്ന എണ്ണം പ്രവാസികളുടെ രേഖകൾ മാത്രമേ പുതുക്കി നൽകിയിട്ടുള്ളൂ എന്നാണു അറേബ്യൻ മലയാളിയുടെ അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളത്.
കഫീൽ സഹകരിക്കാത്തവരും സ്പോൺസർമാർ റെഡിൽ ഉള്ളവരും എല്ലാം സൗജന്യ പുതുക്കൽ വഴി കാലാവധി നീട്ടിക്കിട്ടിയില്ലെങ്കിൽ സൗദി യാത്ര തന്നെ മുടങ്ങുമെന്ന അവസ്ഥയിലാണുള്ളത്.
അതേ സമയം ഇത് സംബന്ധിച്ച് സൗദി ജവാസാത്തിനോട് ചോദിക്കുന്ന സമയം സൗജന്യമായി ജനുവരി 31 വരെ പുതുക്കും എന്ന് തന്നെയാണു മറുപടി ലഭിക്കുന്നത്.
എങ്കിലും കഫീലുമായി ബന്ധപ്പെട്ട് സ്വന്തം നിലയിൽ പുതുക്കാൻ സാധിക്കുന്നവർ അതിനു ശ്രമിക്കുകയും മടങ്ങാൻ ശ്രമിക്കുകയും ചെയ്യുന്നതാകും ഇപ്പോഴത്തെ സാഹചര്യത്തിൽ നല്ലത്.
No comments:
Post a Comment