കേരളത്തിൽ സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്ക് (pravasi) സഹായങ്ങൾ നൽകാൻ പദ്ധതികൾ ആവിഷ്കരിച്ച് നോർക്ക (norka) റൂട്ട്സ്. നിയമത്തിൻ്റെ നൂലാമാലകൾ ഭയന്ന് സംരംഭം തുടങ്ങാൻ മടിച്ചു നിൽക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകി അവരെ കൈപിടിച്ചു നടത്തുകയാണ് നോർക്ക റൂട്ട്സ്. ഇതുവഴി കൂടുതൽ ആത്മവിശ്വാസത്തോടെ വ്യവസായങ്ങൾ തുടങ്ങാൻ സംരംഭകർക്ക് കഴിയും.സംസ്ഥാനത്തെ നിക്ഷേപസാധ്യതകള്‍(investment) പ്രവാസി കേരളീയര്‍ക്ക് പരിചയപ്പെടുത്തുകയും നിക്ഷേപ സന്നദ്ധതയുള്ളവര്‍ക്ക് ആവശ്യമായ മാര്‍ഗനിര്‍ദേശം നല്‍കുകയുമെന്ന ലക്ഷ്യത്തോടെയാണ് നോര്‍ക്ക ബിസിനസ് സഹായക കേന്ദ്രം എന്ന പദ്ധതി ആവിഷ്കരിച്ചിട്ടുള്ളത്.
No comments:
Post a Comment