എന്‍എസ്എഫ് ഇന്റര്‍നാഷനലുമായി സഹകരിച്ച് സ്വരൂപീപിച്ച ഡേറ്റാബേസ് ഉപയോഗിച്ചാണ് ഇതു ചെയ്യുന്നത്. മുന്‍പ് അഴുകിയ മൃതദേഹം കണ്ടാല്‍ കാലപ്പഴക്കം ഏകദേശം കണക്കാക്കാനേ സാധിക്കുമായിരുന്നുള്ളൂ. എന്നാല്‍ ഉപേക്ഷിച്ച കെട്ടിടങ്ങള്‍ക്കുള്ളില്‍ കണ്ട അഴുകിയ മൃതദേഹത്തില്‍ നിന്ന് മരണം നടന്നത് അറുപത്തിമൂന്നര മണിക്കൂര്‍ മുന്‍പാണെന്ന് കൃത്യമായി കണ്ടെത്താന്‍ സാധിച്ചു. ഏറെ വെല്ലുവിളികള്‍ നിറഞ്ഞ ഇക്കാര്യം കണ്ടെത്താന്‍ സഹായിച്ചത് മൃതദേഹത്തിലെ പുഴുക്കളെക്കുറിച്ച് പഠിച്ചതു മൂലമാണ്.
ദുബായ് പൊലീസിലെ ഫൊറന്‍സിക് എന്റമോളജിസ്റ്റിന്റെ സഹായത്തോടെയാണ് ഇതു സാധ്യമായതെന്നും അമേരിക്കയിലും യൂറോപ്പിലും ഈ സാങ്കേതിക വിദ്യ ദശാബ്ദങ്ങളായി ഉപയോഗിക്കുന്നതായും അധികൃതര്‍ ചൂണ്ടിക്കാട്ടി. മൃതദേഹത്തില്‍ കാണുന്ന പുഴുക്കളുടെയും പ്രാണികളുടെയും കാലചക്രവും വ്യത്യസ്ത പരിസ്ഥിതികളില്‍ അവയ്ക്കു വരുന്ന വ്യത്യാസവും മനസ്സിലാക്കിയാണ് ഡേറ്റാ തയാറാക്കിയിരിക്കുന്നത്.
മൃതദേഹം അഴുകിയാലും ഇനി മരണ സമയം കൃത്യമായി കണ്ടുപിടിക്കാം; പുതിയ സംവിധാനവുമായി ദുബായ്
ദുബായ് : ദുബായില്‍ മൃതദേഹം അഴുകിയാലും ഇനി മരണ സമയം കൃത്യമായി കണ്ടുപിടിക്കാം. അഴുകിയ മൃതദേഹം വിശദമായി പരിശോധിച്ച് മരണ സമയം കൃത്യമായി കണ്ടുപിടിക്കാന്‍ ദുബായ് പൊലീസിന് വിജയകരമായി സാധിച്ചതായി അധികൃതര്‍ അറിയിച്ചു. മൃതദേഹം അഴുകാന്‍ സഹായിക്കുന്ന പുഴുക്കളെയും പ്രാണികളെയും കുറിച്ച് പഠിക്കുന്നതിലൂടെയാണ് മരണ സമയവും കാരണവുമെല്ലാം കണ്ടെത്താന്‍ സാധിക്കുന്നത്.
Subscribe to:
Post Comments (Atom)
No comments:
Post a Comment