ദുബായില്‍ അംബരചുംബിയായ പുതിയ കെട്ടിടം വരുന്നു


ദുബായ്: ദുബായിലെ അപ്ടൗണ്‍ ടവറിന്റെ നിര്‍മ്മാണം അവസാന ഘട്ടത്തില്‍. 340 മീറ്ററുള്ള കെട്ടിടത്തിന്റെ പ്രവൃത്തി 329 മീറ്ററിലെത്തി. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ കെട്ടിടം പൂര്‍ത്തിയാകും. അപ്ടൗണ്‍ ടവര്‍ പൂര്‍ത്തിയാകുന്നതോടെ ദുബായിലെ ഏറ്റവും ഉയരമുള്ള കെട്ടിടങ്ങളില്‍ ഒന്നായിരിക്കും ഇതെന്ന് ഡിഎംസിസി ചീഫ് എക്സിക്യൂട്ടീവ് അഹമ്മദ് ബിന്‍ സുലായം പറഞ്ഞു. 2019 ലാണ് കെട്ടിടത്തിന്റെ നിര്‍മ്മാണം ആരംഭിച്ചത്. അപ്ടൗണ്‍ ടവറിന്റെ പൂര്‍ത്തീകരണത്തിനായി 13 ദശലക്ഷത്തിലധികം മണിക്കൂറുകള്‍ ജോലി ചെയ്തുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പദ്ധതി നിര്‍മ്മാണത്തിനായി ഏകദേശം 140,000 ക്യുബിക് മീറ്റര്‍ കോണ്‍ക്രീറ്റും 30,000 ടണ്‍ സ്റ്റീലും ഇതുവരെ ഉപയോഗിച്ചിട്ടുണ്ട്. 

No comments:

Post a Comment