ജിഡിആര്‍എഫ്എ, ഐസിഎ അനുമതി വിവിധ എമിറേറ്റിലേക്ക് യാത്ര ചെയ്യുന്നതിനുള്ള മാനദണ്ഡങ്ങൾ

യുഎഇ: ഒമിക്രോണ്‍ വ്യാപനത്തിന്റെ ഭാഗമായി യുഎഇയും നിയമങ്ങള്‍ കര്‍ശനമാക്കിയിരുന്നു. ഇതിന്റെ ഭാഗമായി നിരവധി കോവിഡ് മാനദണ്ഡങ്ങള്‍ വിവിധ എമിറേറ്റുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഔദ്യോഗിക ഉറവിടങ്ങളില്‍ നിന്ന് ജനുവരി 12 വരെ ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ യുഎഇയിലേക്ക് യാത്ര ചെയ്യാനുള്ള വിവിധ എമിറ്റേറ്റുകളുടെ മാനദണ്ഡങ്ങള്‍ .

അബുദാബി

(ഇത്തിഹാദ് എയര്‍വേയ്സ് വെബ്സൈറ്റില്‍ നിന്ന് ശേഖരിച്ച വിവരങ്ങള്‍)

ICA സ്മാര്‍ട്ട് ട്രാവല്‍ സര്‍വീസ് വഴി രജിസ്റ്റര്‍ ചെയ്യല്‍

യുഎഇ നിവാസികള്‍ യാത്രയ്ക്ക് മുമ്പ് ICA സ്മാര്‍ട്ട് ട്രാവല്‍ സര്‍വീസ് വഴി രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്.

പൂര്‍ണ്ണമായി യുഎഇയില്‍ വാക്‌സിനേഷന്‍ എടുത്തിട്ടുണ്ടെങ്കില്‍:

യാത്ര തുടങ്ങുന്നതിന് മുമ്പ് എപ്പോള്‍ വേണമെങ്കിലും രജിസ്റ്റര്‍ ചെയ്യാം

വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യേണ്ടതില്ല.

യുഎഇയ്ക്ക് പുറത്ത് നിന്ന് പൂര്‍ണ്ണമായി വാക്‌സിനേഷന്‍ എടുത്തിട്ടുണ്ടെങ്കില്‍:

ഫ്‌ലൈറ്റിന് അഞ്ച് ദിവസം മുമ്പ് രജിസ്റ്റര്‍ ചെയ്യുക.

രജിസ്റ്റര്‍ ചെയ്യുമ്പോള്‍, ഇമെയില്‍ വഴി നിങ്ങള്‍ക്ക് ഒരു ക്യൂആര്‍ കോഡ് ലഭിക്കും.

വാക്‌സിനേഷന്‍ എടുത്തിട്ടില്ലെങ്കില്‍:

യാത്ര ചെയ്യുന്നതിന് മുമ്പ് എപ്പോള്‍ വേണമെങ്കിലും രജിസ്റ്റര്‍ ചെയ്യാം

രജിസ്റ്റര്‍ ചെയ്യുമ്പോള്‍, ഇമെയില്‍ വഴി് ക്യുആര്‍ കോഡ് ലഭിക്കും.

കോവിഡ് പരിശോധന: എത്തിഹാദ് എയര്‍വേയ്സ് ഫ്‌ലൈറ്റ് യാത്രയ്ക്ക് മുമ്പായി യാത്രക്കാരുടെ കൈവശം കോവിഡ്-19 പിസിആര്‍ നെഗറ്റീവ് പരിശോധനാ ഫലം ഉണ്ടായിരിക്കണം. അബുദാബിയാണ് ലക്ഷ്യസ്ഥാനമെങ്കില്‍, ഫ്‌ലൈറ്റ് പുറപ്പെടുന്നതിന് 48 മണിക്കൂര്‍ മുമ്പ് ടെസ്റ്റ് നടത്തുക. ചില ഇളവുകള്‍ ബാധകമാണ്. ട്രാന്‍സിറ്റ് യാത്രക്കാര്‍ക്കും കോവിഡ് പരിശോധന ആവശ്യമാണ്. ഇന്ത്യ, പാകിസ്ഥാന്‍ തുടങ്ങിയ ചില രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് എയര്‍പോര്‍ട്ടില്‍ കയറി ആറു മണിക്കൂറിനുള്ളില്‍ എടുത്ത റാപ്പിഡ് പിസിആര്‍ ടെസ്റ്റ് ആവശ്യമാണ്.

No comments:

Post a Comment