ഖത്തർ : ഖത്തറിലേക്ക് വരുന്നവർ ഇഹ്തിറാസ് ആപ്പിൽ രജിസ്റ്റർ ചെയ്താൽ യാത്ര കുറച്ചുകൂടി എളുപ്പമാകും എന്ന് എയർപോർട്ട് പാസ്പോർട്സ് വിഭാഗം ഓഫീസർ ക്യാപ്റ്റൻ അബ്ദുൽ അസീസ് അൽ റുമൈഹി പറഞ്ഞു. രാജ്യത്തേക്ക് പ്രവേശിക്കണമെങ്കിൽ ഇഹ്തിറാസ് ആപ്പിൽ അതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. മാധ്യമം ആണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.
പിസിആർ പരിശോധന ഫലം, വാക്സിൻ സർട്ടിഫിക്കറ്റ് എന്നിവ നൽകിയാൽ രാജ്യത്തേക്ക് എൻട്രി പെർമിറ്റ് പെട്ടെന്ന് ലഭിക്കും. അതോടെ യാത്ര വളരെ എളുപ്പമാകും. ഖത്തർ റേഡിയോക്ക് നൽകിയ അഭിമുഖത്തിൽ ആണ് ക്യാപ്റ്റൻ അബ്ദുൽ അസീസ് അൽ റുമൈഹി ഇക്കാര്യം പറഞ്ഞതെന്ന് മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. നിങ്ങൾ ഖത്തറിലേക്ക് വരുമ്പോൾ കുട്ടികൾ കൂടെ ഉണ്ടെങ്കിൽ ഇഹ്തിറാസ് പ്രീ രജിസ്ട്രേഷൻ പൂർത്തിയാക്കുക. എന്നാൽ വിമാനത്താവളത്തിലെ സത്യപ്രസ്താവന ഒപ്പുവെക്കേണ്ട കാര്യത്തിനായി കാത്തു നിൽകേണ്ട അവസ്ഥ വരില്ല. 18ന് മുകളിൽ പ്രായമുള്ള പൗരന്മാർക്കും റസിഡന്‍റ്സിനും ഇ-ഗേറ്റ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. അത് എല്ലാവരും ഉപയോഗപ്പെടുത്തണം എന്നും അദ്ദേഹം പറഞ്ഞു.
പ്രീ രജിസ്ട്രേഷൻ നിർബന്ധമില്ലാത്ത രണ്ട് വിഭാഗങ്ങൾ ആണ് ഖത്തർ പൗരന്മാരും റസിഡന്‍റ്സ് വിസ കെെവശം ഉള്ളവരും. രാജ്യത്തേക്ക് പ്രവേശിക്കുന്ന എല്ലാവരും പോർട്ടൽ വഴി പ്രീ രജിസ്റ്റർ ചെയ്യുകയാണെങ്കിൽ യാത്ര വളരെ എളുപ്പത്തിലാകും. യാത്രക്ക് മുമ്പ് രജിസ്റ്റർ ചെയ്യേണ്ട രീതികളെ കുറിച്ച് എല്ലാം ആരോഗ്യ മന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്. എന്നാൽ രാജ്യത്തേക്ക് സന്ദർശക വിസയിൽ വരുന്നവർക്ക് പ്രീ രജിസ്ട്രേഷൻ നിർബന്ധമാണ്. കൂടാതെ രാജ്യത്തേക്ക് പ്രവേശിക്കുന്നതിന്റെ മൂന്നു ദിവസം മുമ്പ് വാക്സിനേഷൻ സർട്ടിഫിക്കറ്റ്, ക്വാറന്‍റീൻ വിശദാംശങ്ങൾ, രാജ്യത്തേക്ക് വരാനുള്ള രേഖകൾ എന്നിവ www.ehteraz.gov.qa വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്യണം. പിസിആർ പരിശോധനഫലം ഇവിടെ നൽകണം എന്ന് നിർബന്ധമില്ല. പക്ഷേ റിപ്പോർട്ടിന്‍റെ യഥാർഥ പകർപ്പ് കൈവശം കരുതുണം. അധികൃതർ ആവശ്യപ്പെടുമ്പോൾ നൽക്കുകയും വേണം.
No comments:
Post a Comment