ഗതാഗത നിയമലംഘന പിഴ അടയ്ക്കാതെ രാജ്യം വിട്ടുന്നവരെ കുടുക്കാനുള്ള നിയമവുമായി ജിസിസി. ഗള്‍ഫ് സഹകരണ രാജ്യങ്ങളില്‍ (ജിസിസി) ഗതാഗത നിയമലംഘനങ്ങള്‍ നടത്തി പിഴ അടയ്ക്കാതെ മറ്റു രാജ്യങ്ങളിലേക്കു മുങ്ങുന്നവരെ പിടികൂടുന്നതിനാണ് നിയമമൊരുങ്ങുന്നത്. ജിസിസി ഏകീകൃത ഗതാഗത സംവിധാനം യാഥാര്‍ഥ്യമാക്കിയാണ് കുരുക്ക് മുറുക്കുക. ഇതനുസരിച്ച് ഒരു രാജ്യത്തുനിന്നുള്ള ഗതാഗത നിയമലംഘന പിഴ അടയ്ക്കാതെ മറ്റൊരു രാജ്യത്തേക്കു പ്രവേശിച്ചാലും പിടിവീഴും. ഏതു രാജ്യത്തുനിന്നും പിഴ അടയ്ക്കാനും സൗകര്യം ഒരുക്കുന്നതാണ് നിര്‍ദിഷ്ട സംവിധാനം. 6 ജിസിസി രാജ്യങ്ങളിലെയും ഗതാഗത വകുപ്പുകള്‍ ഇലക്ട്രോണിക് ബന്ധം സ്ഥാപിച്ച് ഡേറ്റ ലഭ്യമാക്കുന്നതോടെ വ്യക്തിയുടെ ഗതാഗത നിയമലംഘന വിവരങ്ങള്‍ പരസ്പരം അറിയാനാകും. സുരക്ഷാ കാര്യങ്ങളുടെ അസിസ്റ്റന്റ് സെക്രട്ടറി മേജര്‍ ജനറല്‍ ഹസ്സ അല്‍ ഹാജ്രി അധ്യക്ഷതയില്‍ സംയുക്ത സമിതിയുടെ പത്താമത് വെര്‍ച്വല്‍ സമ്മേളനത്തിലാണ് ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്തത്. ഇതുമായി ബന്ധപ്പെട്ട പ്രതിസന്ധികളും വെല്ലുവിളികളും പരിഹരിച്ച് പദ്ധതി എത്രയും വേഗം സംവിധാനം യാഥാര്‍ഥ്യമാക്കണമെന്നും ആവശ്യമുയര്‍ന്നു. പിഴ അടച്ചാല്‍ മാത്രമേ മറ്റൊരു രാജ്യത്ത് ഗതാഗത ഫയല്‍ തുറക്കാന്‍ പാടുള്ളൂ എന്ന നിര്‍ദേശവുമുണ്ടെന്നാണ് സൂചന.
No comments:
Post a Comment