സൗദി പ്രവാസികൾ ഗൾഫ് മലയാളിയുടേതടക്കമുള്ള വിവിധ സോഷ്യൽ മീഡിയ പ്ളാറ്റ് ഫോമുകളിലുടെ ഉന്നയിച്ച 7 വിവിധ ചോദ്യങ്ങളും അവക്കുള്ള മറുപടിയും താഴെ കൊടുക്കുന്നു.
ചോദ്യം : ഇഖാമ മൂന്ന് മാസത്തേക്ക് പുതുക്കുന്ന സംവിധാനം നിലവിൽ വന്നിട്ടുണ്ടോ?
ഉത്തരം : സംവിധാനം നിലവിൽ വന്നിട്ടുണ്ട്. പല മലയാളികളും അതിൻ്റെ ആനുകൂല്യം പ്രയോജനപ്പെടുത്തൽ തുടങ്ങിയിട്ടും ഉണ്ട്.
ചോദ്യം : ഇഖാമ മൂന്ന് മാസത്തേക്ക് പുതുക്കുന്നതാണോ അതോ ഒരു വർഷത്തേക്ക് പുതുക്കുന്നതാണോ നല്ലത്?
ഉത്തരം : സൗദിയിൽ തുടരണമെന്ന് ഉദ്ദേശമുണ്ടെങ്കിൽ ഒരു വർഷത്തേക്ക് തന്നെ പുതുക്കുന്നതാണു ഉചിതം. കാരണം പല പ്രൊഫഷനുകളും സ്പോൺസർ സൗദിവത്ക്കരണ ക്വാട്ട പൂർത്തിയാക്കാത്തതിനാൽ പുതുക്കാൻ പ്രയാസപ്പെടുന്നുണ്ട്. അതേ സമയം മൂന്ന് മാസത്തിനു ശേഷം ഫൈനൽ എക്സിറ്റ് ഉദ്ദേശിക്കുന്നവരാണെങ്കിൽ 3 മാസം തന്നെ പുതുക്കിയാൽ മതി. അല്ലെങ്കിലും ബാക്കിയുള്ള കാലാവധിക്ക് കഫീൽ നഷ്ടപരിഹാരം ചോദിച്ചാൽ അത് നൽകേണ്ടി വരും.
ചോദ്യം : എക്സിറ്റ് ഇഷ്യു ചെയ്ത ശേഷം ഇഖാമ എക്സ്പയറായി. എക്സിറ്റ് കാൻസൽ ചെയ്യുകയും വേണം. ഈ സന്ദർഭത്തിൽ എന്ത് ചെയ്യും.
ഉത്തരം : ആദ്യം ഇഖാമ പുതുക്കുക. ശേഷം എക്സിറ്റ് കാൻസൽ ചെയ്യുക. എക്സിറ്റ് 60 ദിവസത്തിനു ശേഷമാണു കാൻസൽ ചെയ്യുന്നതെങ്കിൽ 1000 റിയാൽ പിഴ അടക്കേണ്ടി വരും.
ചോദ്യം :വിസിറ്റ് വിസകൾ ഇഖാമയാക്കാൻ സാധിക്കുമോ ?ഉത്തരം : വിസിറ്റ് വിസകൾ ഇഖാമയാക്കാൻ സൗദി എമിഗ്രേഷൻ നിയമ പ്രകാരം സാധിക്കില്ല.
ചോദ്യം : ഫൈനൽ എക്സിറ്റ് ഇഷ്യു ചെയ്ത ഒരാൾക്ക് സൗദിയിൽ നിന്ന് ഇന്ത്യയിലേക്ക് തന്നെ പോകണമെന്ന് നിബന്ധനയുണ്ടോ?
ഉത്തരം: ഇല്ല. അയാൾക്ക് മറ്റു രാജ്യങ്ങളിലേക്ക് വിസയോ ഓൺ അറൈവൽ വിസ ആനുകൂല്യമോ ഉണ്ടെങ്കിൽ അവിടങ്ങളിലേക്ക് പോകാവുന്നതാണ്.
ചോദ്യം : ഫൈനൽ എക്സിറ്റ് വിസ ഇഷ്യു ചെയ്ത ശേഷം ഒരാൾക്ക് എത്ര ദിവസം സൗദിയിൽ തുടരാൻ സാധിക്കും?അതിനു ഇഖാമ കാലാവധി പരിഗണിക്കുമോ?
ഉത്തരം : ഒരാൾക്ക് എക്സിറ്റ് ഇഷ്യു ചെയ്ത ദിവസം തന്നെ അയാളുടെ ഇഖാമ എക്സ്പയർ ആയാലും എക്സിറ്റ് ഇഷ്യു ചെയ്ത ദിവസം മുതൽ 60 ദിവസം വരെ സൗദിയിൽ തുടരാം. 60 ദിവസത്തിനുള്ളിൽ സൗദി വിടണം. ഇഖാമ കാലാവധി എന്തായാലും പ്രശ്നമില്ല.
ചോദ്യം : റി എൻട്രി വിസയിൽ പോയി തിരികെ വരാത്തവർക്കുള്ള 3 വർഷ പ്രവേശന വിലക്ക് ഇപ്പോഴും നിലവിലുണ്ടോ?.
ഉത്തരം : ഇത് സംബന്ധിച്ച് സൗദി ജവാസാത്തുമായി ബന്ധപ്പെടുന്ന സമയം 3 വർഷ പ്രവേശന വിലക്ക് എന്ന നിയമം ഇപ്പോഴും നിലവിലുണ്ട് എന്നാണു ഉത്തരം നൽകുന്നത്. അതേ സമയം പഴയ കഫീലിനടുത്തേക്ക് തന്നെ പുതിയ വിസയിൽ വരുന്നവർക്ക് വിലക്ക് ബാധകമാകില്ല. ആശ്രിത വിസയിലുള്ളവർക്കും വിലക്ക് ബാധകമാകില്ല.
No comments:
Post a Comment