ദുബായ് : വിമാനത്താവളങ്ങളിലെ കൊവിഡ് പരിശോധന ഉടൻ അവസാനിപ്പിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ദുബായ് എയർപോർട്ട് സി.ഇ.ഒ പോൾ ഗിഫിത്സ് അറിയിച്ചു. കൊവിഡിനോട് പൊരുത്തപ്പെട്ട് ജീവിക്കേണ്ട സമയം ആയെന്നും നിബന്ധനകളില്ലാതെ യാത്രക്കാർക്ക് സഞ്ചരിക്കാൻ കഴിയണമെന്നും അദ്ദേഹം പറഞ്ഞു. വലിയ രീതിയിൽ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രങ്ങൾ എടുത്ത് കളഞ്ഞാൽ വിമാനയാത്ര സാധാരണ രീതിയിലേക്ക് മാറും എന്ന് അദ്ദേഹം പറഞ്ഞു. ദി നാഷ്ണൽ ന്യൂസ് ആണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.
ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തിന്റെ ചീഫ് എക്സിക്യൂട്ടിവ് ജോൺ ഹോളണ്ടും കഴിഞ്ഞ ദിവസം ഇത്തരത്തിലൊരു പ്രസ്ഥാവന നടത്തിയിരുന്നു. വിമാനത്താവളത്തിലെ കൊവിഡ് പരിശോധന ഒഴിവാക്കുന്നതടക്കമുള്ള കാര്യങ്ങളെക്കുറിച്ച് നമ്മൾ ചിന്തിക്കേണ്ട സമയമായിരിക്കുന്നു, വൈറസിനൊപ്പം ആണ് ഇനി നമ്മൾ സഞ്ചരിക്കേണ്ടതെന്ന് അദ്ദേഹം പറയുന്നു.
വ്യോമയാന വ്യവസായം പഴയ രീതിയിലേക്ക് മാറണം എങ്കിൽ നിയന്ത്രണങ്ങൾ എല്ലാം ഒഴിവാക്കണം. ഇപ്പോൾ നിയന്ത്രണങ്ങൾഎടുത്ത് കളഞ്ഞില്ലെങ്കിൽ ഈ അവസ്ഥ വർഷങ്ങളോളം തുടരാം. അങ്ങനെ സംഭവിക്കുന്നത് വ്യോമയാന വ്യവസായത്തെ വലിയ രീതിയിൽ ബധിക്കും എന്ന് ദുബായ് എയർപോർട്ട് സി.ഇ.ഒ പോൾ ഗിഫിത്സ് അഭിപ്രായപ്പെട്ടു. രണ്ടാ ഡോസ് വാക്സിൻ സ്വീകരിച്ചവരെ വിമാനത്താവളത്തിൽ വെച്ച് പരിശോധിക്കുന്നത് പൂർണമായും ഒഴിവാക്കേണ്ട സമയമായെന്ന് എയർലൈൻ വ്യവസായ ബോഡിയായ അയാട്ട കഴിഞ്ഞ ദിവസം പ്രസ്ഥാവന നടത്തിയിരുന്നു. വിമാനത്താവളത്തിൽ കൂടുതൽ നടപടികൾ സ്വീകരിച്ചിട്ടും കൊവിഡിന്റെ പുതിയ വകഭേദത്തെ തടഞ്ഞുനിർത്താൻ കഴിഞ്ഞിട്ടില്ലെന്നാണ് അധികൃതർ പറയുന്നത്.
No comments:
Post a Comment