വിമാനയാത്ര ചെലവ് കുത്തനെ കുറയാൻ( cheap flight ticket ) സാധ്യത. എയർ ഇന്ത്യ ടാറ്റ (air india tata ) ഏറ്റെടുത്തതിനു പിന്നാലെ ആരംഭിച്ച പുതിയ ട്രെൻഡിലേക്ക് ആകാശ എയറും ജെറ്റ് എയർവേസുമെത്തുകയാണ്. ഇതോടെ മറ്റ് കമ്പനികളും പുതിയ മാറ്റങ്ങളുടെ ഭാഗമാകാൻ നിർബന്ധിതരാകുമെന്നുറപ്പാണ്. ഇതോടെ യാത്രക്കാർക്ക് കൂടുതൽ ലാഭകരമാകുന്ന തരത്തിലുള്ള മത്സരത്തിനാണ് ആഭ്യന്തര വിമാന സർവീസ് വിപണി സാക്ഷ്യംവഹിക്കാൻ പോകുന്നത് cheap flight ticket. ഇന്ത്യൻ വ്യോമയാനരംഗത്ത് പുതിയ മത്സരങ്ങൾക്ക് തുടക്കമിടുന്നത് ഓഹരി വിപണിയിലെ രാജാവായ ശതകോടീശ്വരൻ രാകേഷ് ജുൻജുൻവാലയുടെ നേതൃത്വത്തിൽ വരുന്ന വിമാനകമ്പനി ‘ആകാശ എയർ’ തന്നെയാകും. എല്ലാവർക്കും വിമാനത്തിൽ യാത്ര ചെയ്യാൻ കഴിയുന്ന തരത്തിലേക്ക് വിമാനയാത്രയെ മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് ആകാശ എയർ എത്തുന്നത്. കുറഞ്ഞ ടിക്കറ്റ് നിരക്കിൽ വിമാനയാത്ര cheap flight ticket സാധ്യമാക്കാനാണ് പദ്ധതിയിടുന്നത്. ഇതോടൊപ്പം ഭക്ഷണം, സീറ്റ് തിരഞ്ഞെടുപ്പ് അടക്കമുള്ള സൗകര്യങ്ങളെല്ലാം അധിക ചെലവിലും ലഭ്യമാക്കും. അടുത്ത ജൂണോടെ സർവീസ് ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് കമ്പനി അധികൃതർ. ജെറ്റ് എർവേസ് മുൻ സിഇഒ വിനയ് ദുബായ്, ഇൻഡിഗോ മുൻ പ്രസിഡന്റ് ആദിത്യ ഘോഷ് എന്നിവർക്കും കമ്പനിയിൽ നിക്ഷേപമുണ്ട്.
ടാറ്റ ഏറ്റെടുത്തതിനു പിന്നാലെ എയർ ഇന്ത്യാ വിമാനങ്ങളിൽ ഭക്ഷണസേവനം മെച്ചപ്പെടുത്താനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഉപയോക്താക്കൾക്ക് നൽകുന്ന മറ്റ് സേവനങ്ങളും മെച്ചപ്പെടുത്താനായി പ്രത്യേക എക്സിക്യൂട്ടീവ് ഹെൽപ് ഡെസ്ക്കിനും കമ്പനി തുടക്കമിട്ടിട്ടുണ്ട്. സർക്കാർ വൃത്തങ്ങൾ, മുതിർന്ന ബിസിനസ് എക്സിക്യൂട്ടീവുകൾ അടങ്ങുന്നതാണ് ഹെൽപ് ഡെസ്ക്ക്. വിമാനയാത്ര കൂടുതൽ സുഖകരമാക്കാനുള്ള മറ്റു പദ്ധതികളും നടപ്പിലാക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.സമ്പത്തിക പ്രതിസന്ധിമൂലം 2019ൽ താൽക്കാലികമായി പ്രവർത്തനം നിർത്തിയ ജെറ്റ് എയർവേസ് തിരിച്ചുവരവിനുള്ള തയ്യാറെടുപ്പിലാണ്. കൂടുതൽ കരുത്തോടെയാകും ജെറ്റ് എയർവേസ് ആഭ്യന്തര സർവീസിൽ തിരിച്ചെത്തുക. cheap flight ticket
കമ്പനിയുടെ പുതിയ ഉടമകൾ ജലൻ-കൽറോക്ക് കൺസോർഷ്യം ആണ് . ഈ വർഷം തുടക്കം തന്നെ മുഴുവൻ സേവനങ്ങളോടെയും വിമാനം സർവീസ് പുനരാരംഭിക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ന്യൂഡൽഹി, മുംബൈ അടക്കമുള്ള പ്രധാന വിമാനത്താവളങ്ങളിൽ രാത്രി പാർക്കിങ്ങിനുള്ള ചർച്ചകളും തുടരുന്നു. പുതിയ വിമാനങ്ങൾ ഇറക്കുന്നതിന്റെ ഭാഗമായി എയർബസ്, ബോയിങ് കമ്പനികളുമായി ചർച്ച നടത്തിക്കഴിഞ്ഞു. അടുത്ത ആറുമാസത്തിനകം 1,500 കോടി രൂപയാണ് ജലൻ-കൽറോക്ക് കൺസോർഷ്യം കമ്പനിയിൽ നിക്ഷേപിക്കുക.cheap flight ticket
No comments:
Post a Comment