അവസരങ്ങളുടെ പറുദീസയായ ദുബായിലേക്കാണോ ?നിങ്ങൾക്കിതാ ഒരു വഴി കാട്ടി

ദുബൈ: ദുബൈയില്‍ നിക്ഷേപം നടത്താനൊരുങ്ങുന്നവരെ (DUBAI BUSINESS INVESTMENT ) ശരിയായ തീരുമാനങ്ങളെടുക്കാന്‍ പ്രാപ്‍തമാക്കുയെന്ന ലക്ഷ്യത്തോടെ പുറത്തിറക്കിയ പുസ്തകമാണ് ടൂയിങ് ബിസിനസ്‍ ഇന്‍ ദുബൈ(DOING BUSINESS IN DUBAI ) . ദുബൈ മെയിന്‍ലാന്റിലും ഫ്രീസോണുകളിലും കമ്പനികള്‍ (DUBAI MAINLAND AND FREE ZONE )രൂപീകരിക്കാനുള്ള നടപടിക്രമങ്ങളുടെ പൂര്‍ണ വിവരങ്ങള്‍ക്ക് പുറമെ ബിസിനസ് സംരംഭങ്ങള്‍ക്ക് ആവശ്യമായ ഓരോ മേഖലകളിലുമുള്ള ചെലവുകള്‍, പ്രത്യാഘാതങ്ങള്‍, പ്രയോജനങ്ങള്‍ എന്നിവയെല്ലാം പുസ്‍കത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ബിസിനസ്‍ അഡ്വൈസറി ആന്റ കണ്‍സള്‍ട്ടിങ് സ്ഥാപനമായ ‘ക്രെസ്റ്റന്‍ മേനോന്റെ’ നിരന്തര പരിശ്രമങ്ങളുടെ ഫലം കൂടിയായ ഈ പുസ്‍കത്തിന്റെ ഏറ്റവും പുതിയ പതിപ്പ് ദുബൈ സിവില്‍ ഏവിയേഷന്‍ അതോറിറ്റി പ്രസിഡന്റും( DUBAI AVIATION AUTHORITY ) ദുബൈ എയര്‍പോര്‍ട്ട്സ് ചെയര്‍മാനും (DUBAI AIRPORT CHAIRMAN ) എമിറേറ്റ്സ് എയര്‍ലൈന്‍സ് (EMIRATES AIRLINE ) ചെയര്‍മാനും ചീഫ് എക്സിക്യൂട്ടീവുമായ ശൈഖ് അഹ്‍മദ് ബിന്‍ സഈദ് അല്‍ മക്തൂമാണ് പ്രകാശനം ചെയ്‍തത്.



 

പുസ്തക പ്രകാശന ചടങ്ങ് ക്രെസ്റ്റന്‍ മേനോന്‍ ചെയര്‍മാനും മാനേജിങ് പാര്‍ട്ണറുമായ രാജു മേനോന്‍, സീനിയര്‍ പാര്‍ട്ണറും കോര്‍പറേറ്റ് കമ്മ്യൂണിക്കേഷന്‍സ് വിഭാഗം തലവനുമായ സുധീര്‍ കുമാര്‍ എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു. ദുബൈ ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സെന്ററിന്റെ (ഡി.ഐ.എഫ്.സി) നടപടിക്രമങ്ങള്‍, പ്രാദേശിക – ഇന്താരാഷ്‍ട്ര വിഭവങ്ങള്‍ ഉള്‍ക്കൊള്ളുന്ന വൈവിദ്ധ്യമാര്‍ന്ന ഇന്‍വെസ്റ്റര്‍ പൂളിന്റെ പ്രയോജനം നിക്ഷേപകര്‍ക്ക് ലഭ്യമാക്കുന്ന നസ്‍ദഖ് ദുബൈ എന്നിവയെക്കുറിച്ചുള്ള സമഗ്ര വിവരങ്ങളും( Comprehensive information on Nasdaq Dubai, which offers investors the benefit of a diverse investor pool ) പുസ്‍തകത്തിലുണ്ട്, യുഎഇയിലെ ബിസിനസ് രംഗത്ത് മൂന്ന് പതിറ്റാണ്ടുകള്‍ നീണ്ട പരിചയം പുസ്‍തകത്തിന്റെ ഉള്ളടക്കം ശ്രദ്ധാപൂര്‍വം ക്രമീകരിക്കുന്നതിന് ക്രെസ്റ്റന്‍ മേനോന് സഹായകമായി.

അതിലുപരി പുസ്‍കത്തിന്റെ ഉള്ളടക്കം ദുബൈ ഇക്കണോമി വകുപ്പിലെ ബിസിനസ്‍ രജിസ്‍ട്രേഷന്‍ ആന്റ് ലൈസന്‍സിങ് Business Registration and Licensing (B.R.L) വിഭാഗം പരിശോധിച്ച് ഉറപ്പുവരുത്തിയതാണെന്ന വസ്‍തുത അതിന് കൂടുതല്‍ വിശ്വാസ്യതയും സ്വീകാര്യതയും നല്‍കുന്നുമുണ്ട്. പുസ്‍കത്തിന്റെ 30,000 കോംപ്ലിമെന്ററി കോപ്പികള്‍ പ്രധാന ബാങ്കുകള്‍, ചേംബര്‍ ഓഫ് കൊമേഴ്‍സ്, നയതന്ത്ര കാര്യാലയങ്ങള്‍, വ്യാപാര സംഘടനകള്‍, യുഎഇ, മിഡില്‍ ഈസ്റ്റ്, ഇന്ത്യ, യൂറോപ്, അമേരിക്ക എന്നിവിടങ്ങളിലെ പ്രധാന നിക്ഷേപ സംഗമങ്ങള്‍ Major Banks, Chambers of Commerce, Embassies, Trade Organizations, Major Investment Meetings in the UAE, Middle East, India, Europe and the US എന്നിവിടങ്ങളിലെല്ലാം വിതരണം ചെയ്യും. പുസ്‍തകം ഓണ്‍ലൈനിലും ലഭ്യമാണ്.

No comments:

Post a Comment