ലോകത്ത് സാമ്പത്തിക അവസരം നല്‍കുന്ന നഗരങ്ങളില്‍ ദുബായ്ക്ക് ഒന്നാംസ്ഥാനം


ദുബായ്: ലോകത്ത് സാമ്പത്തിക അവസരം നല്‍കുന്ന നഗരങ്ങളില്‍ ദുബായ്ക്ക് ഒന്നാംസ്ഥാനം. ലോകത്തെ വന്‍കിട പട്ടണങ്ങളില്‍ നിന്നാണ് ദുബായ്ക്ക് രണ്ടാം സ്ഥാനം ലഭിച്ചത്. കൂടാതെ അധികൃതരുമായുള്ള സമ്പര്‍ക്കത്തിലും ഇടപെടലുകളിലും മൂന്നാം സ്ഥാനവും ദുബായ്ക്കുണ്ട്.
ബോസ്റ്റണ്‍ കണ്‍സല്‍ട്ടിങ് ഗ്രൂപ്പ് നടത്തിയ സിറ്റീസ് ഓഫ് ചോയ്‌സ് ഗ്ലോബല്‍ സര്‍വേയിലാണ് ഈ കണ്ടെത്തല്‍. 2019-20 വര്‍ഷം നടത്തിയ സര്‍വേയിലാണ് ലോകത്തെ പതിനാറ് വന്‍കിട പട്ടണങ്ങള്‍ക്കിടയില്‍ ദുബായ് തുടര്‍ച്ചയായി ആദ്യ അഞ്ചു സ്ഥാനങ്ങളില്‍ ഇടം നേടിയത്.
സാമ്പത്തിക അവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും ജീവിത നിലവാരം തുടങ്ങിയവയിലും 72 പോയിന്റുകള്‍ നേടിയാണ് ദുബായ് രണ്ടാം സ്ഥാനത്ത് വന്നത്. ന്യൂയോര്‍ക്കിനാണ് ഒന്നാം സ്ഥാനം. അധികൃതരുമായുള്ള ആശയവിനിമയം, തൃപ്തികരമായ ഇടപെടലുകള്‍ എന്നിവയില്‍ 73 പോയിന്റു നേടി മൂന്നാം സ്ഥാനവും ദുബായ് സ്വന്തമാക്കി. സിംഗപ്പൂര്‍, ടൊറന്റോ എന്നിവയ്ക്കാണ് ഒന്നും രണ്ടും സ്ഥാനങ്ങള്‍. ജീവിത നിലവാരം, സാമ്പത്തിക അവസരം, മാറ്റത്തിന്റെ ഗതിവേഗം, അധികൃതരും ജനങ്ങളും തമ്മിലുള്ള ബന്ധം തുടങ്ങി വിവിധ വിഷയങ്ങളിലാണ് സര്‍വേ നടന്നത്. ഇവയിലെല്ലാം കൂടി 55 പോയിന്റുകളാണ് ദുബായ് നേടിയത്.
ലോകത്തെ 70 പട്ടണങ്ങള്‍ക്കിടയിലാണ് സര്‍വേ നടന്നത്. താമസക്കാരുടെ സംതൃപ്തിയിലും അവരുടെ പ്രതീക്ഷകള്‍ക്കൊത്ത് ഉയരുന്നതിലുമാണ് നഗരത്തിന്റെ വിജയമെന്ന് ബിസിജി എംഡി ക്രിസ്റ്റഫര്‍ ഡാനിയേല്‍ ചൂണ്ടിക്കാട്ടി. 

No comments:

Post a Comment