ദുബായ്: വിസക്കായി അപേക്ഷിക്കുന്നവർ കൃത്യമായ വിവരങ്ങൾ നൽകണമെന്ന് അധികൃതർ. വിസ അപേക്ഷിക്കാൻ എത്തുന്ന ഉപഭോക്താക്കളിൽ പലരും അശ്രദ്ധരാകുന്നത് ശ്രദ്ധയിൽ പെട്ടതിനെത്തുടർന്നാണ് നിർദേശം. ആമർ സെന്ററുകൾ, വകുപ്പിന്റെ മറ്റ് സ്മാർട്ട് ചാനലുകൾ തുടങ്ങിയവവഴി സമർപ്പിക്കുന്ന രേഖകളിൽ മേൽവിലാസങ്ങൾ, ഇ-മെയിൽ ഐ ഡി, മൊബൈൽ നമ്പർ, മറ്റുവിവരങ്ങളെല്ലാം കൃത്യമാണെന്ന് സ്വയം പരിശോധിച്ച് ഉറപ്പുവരുത്തണം. അവ്യക്തമായ വിവരങ്ങൾ നൽകുമ്പോൾ വിസ നടപടിക്രമങ്ങൾക്ക് കാലതാമസം നേരിടുമെന്ന് വകുപ്പ് മേധാവി ലെഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി അറിയിച്ചു. ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (ജി.ഡി.ആർ.എഫ്.എ.) ആണ് ഇക്കാര്യം അറിയിച്ചത്.
No comments:
Post a Comment