ഗള്‍ഫ് മേഖലയില്‍ സാസങ് ഗ്യാലക്‌സി എസ് 22 (samsung Galaxy S22) സീരീസിന്റെ ഡിമാന്‍ഡ് കുതിച്ചുയരുന്നു

ഗള്‍ഫ് മേഖലയില്‍ സാസങ് ഗ്യാലക്‌സി എസ് 22 (samsung Galaxy S22) സീരീസിന്റെ ഡിമാന്‍ഡ് കുതിച്ചുയരുന്നു. 2022 ല്‍ സാസങ് ഗ്യാലക്‌സി എസ് 22 സീരിസില്‍ Galaxy S22, S22+, S22 Ultra – Galaxy Unpacked എന്നിവയാണ് ലോഞ്ച് ചെയ്തത്. പുറത്തിറങ്ങിയതുമുതല്‍, ഈ സീരീസ് ഗള്‍ഫ് മേഖലയിലെ(gulf region) മൊബൈല്‍ ഉപയോക്താക്കള്‍ക്കിടയില്‍ വളരെയധികം താല്‍പ്പര്യം ഉണ്ടാക്കി. 2021-നെ അപേക്ഷിച്ച് വില്‍പ്പന മൂല്യത്തില്‍ 56 ശതമാനം വര്‍ധനവുണ്ടായി. ഓരോ ദിവസവും പ്രീ-ഓര്‍ഡറുകളുടെ(pre orders) എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്, വര്‍ദ്ധിച്ചുവരുന്ന ഉപഭോക്തൃ ആവശ്യം നിറവേറ്റുന്നതിനായി കൂടുതല്‍ സ്റ്റോക്കുകള്‍ എത്തിക്കുന്നുണ്ടെന്ന് സാംസങ് ഗള്‍ഫ് ഇലക്ട്രോണിക്സിലെ മൊബൈല്‍ എക്സ്പീരിയന്‍സ് ഡിവിഷന്റെ സീനിയര്‍ ഡയറക്ടര്‍ ഒസ്മാന്‍ അല്‍ബോറ പറഞ്ഞു. ഗൾഫ് മേഖലയിലെ എല്ലാ ഹൈപ്പർമാർക്കറ്റുകളുടെയും സൂപ്പർമാർക്കറ്റുകളുടെയും ഓഫറുകൾ ഇനി മൊബൈൽ ഫോണിൽ അറിയാം

Galaxy S22 സീരീസില്‍ പ്രീമിയം ഫീച്ചറുകള്‍, സൂപ്പര്‍ഫാസ്റ്റ് കണക്റ്റിവിറ്റി, ദീര്‍ഘകാല ബാറ്ററികള്‍, എന്നിവ ഉള്‍പ്പെടുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്, https://www.samsung.com എന്ന വെബ്‌സൈറ്റ്(official website) സന്ദര്‍ശിക്കുക.

No comments:

Post a Comment