ഗള്‍ഫ് രാജ്യങ്ങള്‍ മുഴുവന്‍ ട്രെയിനില്‍ സന്ദര്‍ശിക്കാം; അറഞ്ഞിരിക്കാം ഈ പദ്ധതിയെകുറിച്ച്

 
ആറ് ഗള്‍ഫ് രാജ്യങ്ങളിലായി(GCC countries) വ്യാപിച്ചു കിടക്കുന്ന ഗള്‍ഫ് റെയില്‍വേയുടെ(gulf railway) നിര്‍മാണം ഉടന്‍ ആരംഭിക്കുമെന്ന് റിപ്പോര്‍ട്ട്. 2009ലെ ജി. സി.സി ഉച്ചകോടിയില്‍ പ്രഖ്യാപിച്ച പദ്ധതിയാണ് ഗള്‍ഫ് റെയില്‍വേ. ഈസ്റ്റേണ്‍ അറേബ്യയിലെ(eastern arabia) ആറ് രാജ്യങ്ങളിലൂടെ കടന്നുപോവുന്ന ഗള്‍ഫ് റെയില്‍വേയുടെ ആകെ നീളം 2177 കിലോമീറ്ററാണ്. യു.എ.ഇ, സൗദി, ഒമാന്‍, കുവൈത്ത്, ഖത്തര്‍, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങള്‍ ഒന്നിച്ചാണ് പദ്ധതിക്കുള്ള പണം മുടക്കുക. 
ഏതാണ്ട് 250 ബില്യണ്‍ ഡോളര്‍ ചെലവ് പ്രതീക്ഷിക്കുന്ന ഗള്‍ഫ് റെയില്‍വേയില്‍, ഓരോ രാജ്യവും തങ്ങളുടെ പരിധിയിലെ ട്രാക്കുകളും സ്റ്റേഷനുകളും നിര്‍മിക്കും. അതേസമയം, വിസ്തീര്‍ണ്ണത്തില്‍ മുമ്പിലായതിനാല്‍ യു.എ.ഇ, സൗദി എന്നീ രാജ്യങ്ങളാണ് പദ്ധതിക്കായി കൂടുതല്‍ പണം നീക്കിവെക്കുക. ഇത്തിഹാദ് റെയില്‍,(etihad rail) ഖത്തര്‍ റെയില്‍(qatar rail) ഒമാന്‍ റെയില്‍(oman rail) തുടങ്ങിയവയ്ക്കാണ് അതത് രാജ്യങ്ങളിലെ നിര്‍മാണചുമതല.
പദ്ധതി പ്രാവര്‍ത്തികമായാല്‍ യാത്രക്കും ചരക്കുനീക്കത്തിനും(travel and freight) സമാനതകളില്ലാത്ത സൗകര്യമാണ് ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയില്‍ നിലവില്‍ വരിക.2023 ല്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കാനായിരുന്നു പദ്ധതിയിട്ടിരുന്നതെങ്കിലും കൊവിഡ് പ്രതിസന്ധി മൂലമാണ് പദ്ധതി വൈകിയത്. പ്ലാന്‍ അടക്കമുള്ള എഞ്ചിനീയറിങ് ജോലികള്‍ പൂര്‍ത്തീകരിച്ചെന്നും, സ്പോണ്‍സര്‍ഷിപ്പ്(sponsership) അടക്കമുള്ള കാര്യങ്ങള്‍ ഏറെ വൈകാതെ നിര്‍ണ്ണയിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 


No comments:

Post a Comment