യുഎഇയിൽ ഫോൺ കോളിൽ കെണിയൊരുക്കി തട്ടിപ്പ്; 34 കാരിക്ക് നഷ്ടമായത് 40,000 ദിർഹം

ഫോൺകോളിലൂടെ തട്ടിപ്പ് നടത്തി 34കാരിയായ ഏഷ്യൻ യുവതിയുടെ കയ്യിൽ നിന്ന് 40,000 ദിർഹം തട്ടിയെടുത്തു. യുഎഇയിലെ ബാങ്കിലെ ജീവനക്കാരനാണെന്ന് പരിചപ്പെടുത്തിയാണ് യുവതിക്ക് കോൾ വന്നത്. കോളിലൂടെ യുവതിയോട് അക്കൗണ്ട് അപ്‌ഡേറ്റ് ചെയ്യാനും ഫോൺ വഴി വിവരങ്ങൾ നൽകാനും അയാൾ അവളോട് ആവശ്യപ്പെട്ടു. ഒടുവിൽ 24 മിനിറ്റ് കോളിലൂടെ യുവതിക്ക് 40,000 ദിർഹംനഷ്ടമായി. സംഭവത്തിൽ യുവതി റാസൽഖൈമ സിവിൽ കോടതിയിൽ പരാതി നൽകുകയും ചെയ്തു. 

സംഭവത്തിൽ പ്രതികളോട് യുവതിക്ക് 65,000 ദിർഹം നഷ്ടപരിഹാര തുക നൽകാനും നിയമപരമായ പലിശ ഫീയായ 6 ശതമാനം നൽകാനും ഉത്തരവിട്ടു. 40,000 ദിർഹത്തിന്റെ നഷ്ടമാണ് പരാതിക്കാരന് ഉണ്ടായതെന്ന് കോടതി വ്യക്തമാക്കി.

No comments:

Post a Comment