സൗദി പ്രവാസികളുമായി ബന്ധപ്പെട്ട വിവിധ സംശയങ്ങൾക്ക് അബ്ഷിർ മറുപടി നൽകി. ചോദ്യങ്ങളും ഉത്തരങ്ങളും താഴെ നൽകുന്നു.
ചോദ്യം: ഒരാളുടെ ഇഖാമയിൽ എത്ര റിയാൽ ഉപയോഗിക്കാതെ കിടക്കുന്നുണ്ട് എന്ന് എങ്ങിനെ അറിയാം?
ഉത്തരം: അബ്ഷിറിലെ മൈ സർവീസസിലെ എൻ ക്വയറീസിലെ ജനറൽ സർവീസസിൽ പോയി ക്വയറി അവൈലബിൾ ഫണ്ട് എന്നതിൽ നോക്കിയാൽ ബാലൻസ് അറിയാം.
ചോദ്യം: ഗാർഹിക തൊഴിലാളിക്ക് ഇഖാമ ഇഷ്യു ചെയ്യാൻ മെഡിക്കൽ ആവശ്യമുണ്ടോ?
ഉത്തരം: ആവശ്യമുണ്ട്.
ചോദ്യം: എക്സിറ്റ് ഇഷ്യു ചെയ്യുമ്പോൾ മറ്റൊരാളുടെ കാർ ഡ്രൈവ് ചെയ്യുന്നതിനുള്ള തന്റെ മേലുള്ള അനുമതിയെക്കുറിച്ച് നോട്ടിഫിക്കേഷൻ വന്നാൽ എന്ത് ചെയ്യും.
ഉത്തരം: അബ്ഷിറിലെ വെഹിക്കിൾസ്-വെഹിക്കിൾസ് മാനേജ്മെന്റ് എന്നതിൽ പോയി റെലവന്റ് വെഹിക്കിൾ സെലക്ട് ചെയ്ത് വാഹനമോടിക്കാനുള്ള അനുമതി കാൻസൽ ചെയ്യുക.
ചോദ്യം: പ്രതിരോധ മുൻ കരുതൽ നടപടിയുമായി ബന്ധപ്പെട്ട് പിഴ വന്നാൽ അതിനെതിരെ എങ്ങിനെ അപ്പീൽ പോകും?
ഉത്തരം: അബ്ഷിറിലെ ഹോം പേജിൽ പോയി ലോഗിൻ ചെയ്യാതെത്തന്നെ എൻ ക്വയറി സർവീസസിൽ പോയി റിക്വസ്റ്റ് ഗ്രീവൻസ് എഗൈനിസ്റ്റ് പെനാൽട്ടി ഡിസിഷൻസിൽ പോയി അപീൽ നൽകാം.
No comments:
Post a Comment