തവക്കൽനാ ഇമ്യൂൺ സ്റ്റാറ്റസുമായി ബന്ധപ്പെട്ട് നിരവധി സൗദി പ്രവാസികൾ പുതിയ പ്രതിസന്ധിയിൽ അകപ്പെട്ടിരിക്കുകയാണിപ്പോൾ.
ബൂസ്റ്റർ ഡോസ് സ്വീകരിക്കാത്തവർക്ക്,സെക്കൻഡ് ഡോസ് വാക്സിൻ സ്വീകരിച്ച് 8 മാസം കഴിഞ്ഞാൽ ഇമ്യൂൺ സ്റ്റാറ്റസ് നഷ്ടപ്പെടുമെന്ന സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ് പ്രാബല്യത്തിൽ വന്നതാണ് പുതിയ പ്രതിസന്ധിയിലേക്ക് പ്രവാസികളെ നയിച്ചിട്ടുള്ളത്.
സൗദി സർവീസ് നടത്തുന്ന ചില എയർലൈനുകൾ ബൂസ്റ്റർ ഡോസ് സ്വീകരിക്കാത്തതിനാൽ ഇമ്യൂൺ സ്റ്റാറ്റസ് നാഷ്ടപ്പെട്ടവർക്ക് ബോഡിംഗ് പോലും നൽകില്ലെന്ന നിലപാടിലാണുള്ളത്.
ഈ സാഹചര്യത്തിൽ നാട്ടിൽ ഉള്ള പ്രവാസികൾക്ക് എത്രയും പെട്ടെന്ന് ബൂസ്റ്റർ ഡോസ് സ്വീകരിക്കാനുള്ള അവസരം സർക്കാർ ഒരുക്കേണ്ടതുണ്ട്.
നിലവിൽ സെക്കൻഡ് ഡോസ് സ്വീകരിച്ച് 9 മാസം കഴിഞ്ഞ 60 വയസ്സ് പൂർത്തിയായവർക്കാണു നാട്ടിൽ ബൂസ്റ്റർ ഡോസ് നൽകുന്നത്. ഇത് ബൂസ്റ്റർ ഡോസ് എടുക്കാൻ പ്രവാസികൾക്ക് തടസ്സമാകുന്നുണ്ട്. പലരും നിബന്ധനകൾ പൂർത്തിയാകാത്തതിനാൽ വാക്സിനെടുക്കാൻ കഴിയാതെ വക്സിനേഷൻ സെന്ററുകളിൽ നിന്ന് മടങ്ങിയതായി അറേബ്യൻ മലയാളിയെ അറിയിച്ചിരുന്നു.
ഈ സാഹചര്യത്തിൽ 16 വയസ്സിനു മുകളിൽ പ്രായമുള്ള സൗദി പ്രവാസികൾക്ക് പ്രായഭേദമന്യേ ബൂസ്റ്റർ ഡോസ് സ്വീകരിക്കാനുള്ള അവസരം സർക്കാർ ഒരുക്കേണ്ടതുണ്ട്.
അതോടൊപ്പം സെക്കൻഡ് ഡോസ് സ്വീകരിച്ച് 9 മാസം പിന്നിട്ടവർക്ക് മാത്രമേ ബൂസ്റ്റർ ഡോസ് സൽകുകയുള്ളൂ എന്ന നിബന്ധനയിലും പ്രവാസികൾക്കായി മാറ്റം വരുത്തൽ അത്യാവശ്യമാണ്. കാരണം സൗദി നിയമ പ്രകാരം സെക്കൻഡ് ഡോസ് സ്വീകരിച്ച് 8 മാസം പിന്നീട്ടാൽ ബൂസ്റ്റർ ഡോസ് സ്വീകരിക്കാത്തവരുടെ ഇമ്യൂൺ സാറ്റസ് നഷ്ടപ്പെടും. ഇതോടെ ചില എയർലൈനുകൾ ബോഡിംഗ് തന്നെ അനുവദിക്കാത്ത സ്ഥിതിയാണുള്ളത്.
സൗദിയിൽ സെക്കൻഡ് ഡോസ് സ്വീകരിച്ച് 3 മാസം കഴിഞ്ഞാൽ തന്നെ ബൂസ്റ്റർ ഡോസ് സ്വീകരിക്കാൻ അനുമതിയുണ്ട്. അത് പോലുള്ള ഒരു സിസ്റ്റമോ അല്ലെങ്കിൽ 8 മാസം കഴിയുന്നതിനു മുമ്പ് തന്നെ ബൂസ്റ്റർ ഡോസ് സ്വീകരിച്ച് സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ സൈറ്റിൽ ബൂസ്റ്റർ സർട്ടിഫിക്കറ്റ് അപ് ലോഡ് ചെയ്യുന്നതിനുള്ള സാവകാശം നൽകുന്ന രീതിയിലോ നാട്ടിൽ നിന്ന് ബൂസ്റ്റർ ഡോസ് പ്രവാസികൾക്ക് നൽകേണ്ടതുണ്ട്.
നിരവധി പ്രവാസികളാണ് സർക്കാർ ഇകാര്യത്തിൽ തങ്ങൾക്ക് അനുകൂലമായി നിലപാട് സ്വീകരിക്കുന്നത് പ്രതീക്ഷിച്ചിരിക്കുന്നത്.
ഈ വിഷയത്തിൽ പ്രവാസികളെ പിന്തുണക്കാനും സർക്കാരിന്റെ മുന്നിൽ വിഷയം ബോധ്യപ്പെടുത്താനും നാട്ടിലെ രഷ്ട്രീയ സാമൂഹിക സംഘടനകളും ജനപ്രതിനിധികളും ഇടപെടേണ്ടതുണ്ട്.
No comments:
Post a Comment