കൊവിഡ് ഭീതി കുറയുന്നു ; നിയന്ത്രണങ്ങളിൽ ഇളവ് പ്രഖ്യാപിച്ച് യു.എ.ഇ


അബുദാബി
: കൊവിഡ് വ്യാപനം കുറഞ്ഞതോടെ യു.എ.ഇയിൽ കൊവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ് പ്രഖ്യാപിച്ചു . യു.എ.ഇ ദേശീയദുരന്തനിവാണ സമിതിയാണ് കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് പ്രഖ്യാപിച്ചത് . ഫെബ്രുവരി പകുതിയോടെ ഇളവുകൾ നിലവിൽ വരും . സാമ്പത്തികം , ടൂറിസം , വിനോദം എന്നീ മേഖലയിലെ പരിപാടികളിൽ പരമാവധി പേർക്ക് പങ്കെടുക്കാം . പള്ളികളിലെ സാമൂഹിക അകലം ഒരു മീറ്ററാക്കി ചുരുക്കം.കുറക്കാനും തീരുമാനമായിട്ടുണ്ട് . ഇതിന്റെ ഫലം എന്താണെന്ന് ഒരുമാസം നിരീക്ഷിക്കും . തുടർന്ന് ഇതിൽ മാറ്റം വരുത്തുകയോ , സാമൂഹിക അകലം റദ്ദാക്കുകയോ ചെയ്യും . വിവാഹം , മരണാനന്തര ചടങ്ങുകൾ എന്നിവയിൽ പങ്കെടുക്കാൻ കഴിയുന്നവരുടെ പരമാവധി എണ്ണവും വർധിപ്പിച്ചു . ഇത് എത്രമാത്രം വർധിപ്പിക്കാം എന്നത് അതാത് എമിറേറ്റിലെ ദുരന്ത നിവാരണ സമിതികൾക്ക് തീരുമാനിക്കാം . എന്നാൽ , പരിപാടികളിൽ പങ്കെടുക്കുന്നവർക്ക് ഗ്രീൻപാസ് പ്രോട്ടോക്കോൾ നിർബന്ധമാണെന്നും ദുരന്തനിവാരണ സമിതി അറിയിച്ചു .

No comments:

Post a Comment