ഡ്രൈവറില്ലാ കാറുകളുടെ കേന്ദ്രമാകാനൊരുങ്ങി ദുബായ്

ദുബായ്: ഡ്രൈവറില്ലാ കാറുകളുടെ(driver less car) കേന്ദ്രമാകാനൊരുങ്ങി ദുബായ്(dubai). ഏറെ പ്രതീക്ഷയോടെ ദുബായ് നിവാസികള്‍ കാത്തിരിക്കുന്ന ഡ്രൈവറില്ലാ ടാക്‌സികള്‍ അടുത്തവര്‍ഷം നിരത്തില്‍ സജീവമാകുമെന്ന് റോഡ് ഗതാഗത അതോറിറ്റി(ആര്‍.ടി.എ) RTA അറിയിച്ചു. ഡ്രൈവറില്ലാ കാറുകളുടെ പരീക്ഷണയോട്ടം (test run)നിരവധിയിടങ്ങളില്‍ നടക്കുന്നുണ്ടെങ്കിലും അത് എത്രയും പെട്ടെന്ന് പ്രാവര്‍ത്തികമാക്കാനൊരുങ്ങുകയാണ് ദുബായ് അധികൃതര്‍. 2023ല്‍ ഔദ്യോഗികമായി ഓടിത്തുടങ്ങുന്നതിന് മുമ്പായി ഈ വര്‍ഷം അവസാനത്തോടെ പരീക്ഷണയോട്ടം പൂര്‍ത്തിയാക്കാനാണ് അധികൃതര്‍ ആസൂത്രണം ചെയ്തിരിക്കുന്നത് best places to visit from dubai.

അമേരിക്കന്‍ കമ്പനിയായ ‘ക്രൂയിസു’മായി ചേര്‍ന്നാണ് ആര്‍.ടി.എ അടുത്ത വര്‍ഷം പദ്ധതി ആരംഭിക്കാന്‍ ലക്ഷ്യമിടുന്നത്. 2030ഓടെ നഗരത്തിലെ വിവിധ ഭാഗങ്ങളിലായി നാലായിരം വാഹനങ്ങള്‍ നിരത്തിലിറക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. നഗരത്തിലെ ഏതെല്ലാം പാതകളിലാണ് ഡ്രൈവറില്ലാ വാഹനങ്ങള്‍(driver less vehicle) ഓടുകയെന്നത് സംബന്ധിച്ച് അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ ക്രൂയിസ് കമ്പനി അധികൃതര്‍ സേവനത്തിന് യോജിച്ച സ്ഥലങ്ങള്‍ കണ്ടെത്തുന്നതിനായി വിവിധ സ്ഥലങ്ങളില്‍ സന്ദര്‍ശനങ്ങള്‍(visiting) നടത്തിയിട്ടുണ്ട്.

ജനറല്‍ മോട്ടോര്‍സ് കമ്പനിയുടെ ഭാഗമായ സ്ഥാപനമാണ് ക്രൂയിസ്. നിലവില്‍ സാന്‍ ഫ്രാന്‍സിസ്‌കോയില്‍ കമ്പനി ഡ്രൈവറില്ലാ വാഹനഗതാഗതത്തിന് തുടക്കം കുറിച്ചിട്ടുണ്ട്. ആഴ്ചകള്‍ക്ക് മുമ്പ് അബുദാബിയിലെ യാസ് ദ്വീപില്‍(yass island) ഇത്തരം വാഹനങ്ങളുടെ സേവനം ആരംഭിച്ചിരുന്നു nissan electric car. അബുദാബിക്ക് ചുറ്റുമുള്ള വിവിധ പ്രദേശങ്ങളില്‍ യാത്രക്കാര്‍ക്ക് ഈ സൗകര്യം ഏര്‍പ്പെടുത്താന്‍ അധികൃതര്‍ ആലോചിക്കുന്നുണ്ട്. പൂര്‍ണമായും ഇലക്ട്രിക്, ഹൈബ്രിഡ് കാറുകളാണ് (electric hybrid car) അബുദാബിയില്‍ ഉപയോഗിച്ചത്.

സ്വയംപ്രവര്‍ത്തിക്കുന്ന വാഹനങ്ങള്‍ പരിസ്ഥിതി സൗഹൃദമാണെന്നും (eco friendly) ഉപഭോക്താക്കളെ, പ്രത്യേകിച്ച് മുതിര്‍ന്ന പൗരന്മാര്‍, താമസക്കാര്‍, നിശ്ചയദാര്‍ഢ്യമുള്ള ആളുകള്‍ എന്നിവര്‍ക്ക് മികച്ച സേവനം നല്‍കാന്‍ ഇതുവഴി കഴിയുമെന്നും tourist places in dubai at night ആര്‍.ടി.എ ഡയറക്ടര്‍ ജനറല്‍ മത്വാര്‍ അല്‍ തയാര്‍ പറഞ്ഞു. പദ്ധതിക്ക് ആകെ വരുന്ന ചിലവുകള്‍ സംബന്ധിച്ചും നിരക്കുകളെ കുറിച്ചും വൈകാതെ വിവരങ്ങള്‍ പുറത്തുവിടുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം അടുത്ത വര്‍ഷം ആരംഭിക്കുന്നത് കുറഞ്ഞ എണ്ണം ടാക്‌സികള്‍ മാത്രമായിരുക്കുമെന്ന് മത്വാര്‍ അല്‍ തയാര്‍ വെളിപ്പെടുത്തി.

No comments:

Post a Comment