റിയാദ് : രാജ്യത്ത് നിയമ ലംഘകരായിപിടിക്കപ്പെട്ട് നാടുകടത്തൽകേന്ദ്ങ്ങളിൽകഴിയുന്നവർക്ക് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നതിന് എയർ സുവിദ രജിസ്ട്രേഷനും വാക്സിൻസർട്ടിഫിക്കറ്റും നിർബന്ധമില്ലെന്ന് സൗദി ഇന്ത്യൻ എംബസി അറിയിച്ചു .ഇത്തരക്കാർക്ക്ആർ.ടി.പി.സി.ആർ പോസിറ്റീവ് റിസൽട്ട് മാത്രംമതിയാകും .കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച പുതിയയാത്രനിബന്ധനകളുടെഅടിസ്ഥാനത്തിലാണ്ഇളവ്ലഭ്യമാക്കിയത് .സൗദി ഇന്ത്യൻ എംബസിയാണ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത് . ഇന്ത്യയിൽ പ്രാബല്യത്തിലായ കേന്ദ്ര കൊവിഡ് യാത്രാ നയം അനുസരിച്ച് വിദേശത്ത് നിന്ന്നാട്ടിലേക്ക്പോകുന്നതിന്വാക്സിൻസർട്ടിഫിക്കറ്റ്ആവശ്യമാണ്.യാത്രക്കാർ രണ്ട് ഡോസ് വാക്സി സ്വീകരിച്ച സർട്ടിഫിക്കറ്റ് എയർസുവിദയിൽ അപ്ലോഡ് ചെയ്ത് രജിസ്ട്രേഷൻപൂർത്തിയാക്കണം എങ്കിൽ മാത്രമേ വിമാന കമ്പനികൾബോർഡിംഗ് പാസ് അനുവദിക്കുകയുള്ളൂ . ഈ നിബന്ധന സൗദിയിൽനിയമലംഘകരായിപിടികൂടിയതടവുകാർക്കുംബാധകമാണെന്നാണ്നേരത്തെഅറിയിച്ചിരുന്നത് .ഇതിനെ തുടർന്ന് നാട് കടത്തൽ കേന്ദ്രങ്ങളിൽ കഴിയുന്ന യാത്രക്കാരുടെ മടക്കം പ്രതിസന്ധിയിലുമായിരുന്നു . എന്നാൽ എംബസിയുടെ പുതിയ നിർദ്ദേശ പ്രകാരം ഇത്തരക്കാർക്ക് വാക്സിൻ സർട്ടിഫിക്കറ്റും എയർസുവിദ രജിസ്ട്രേഷനും ആവശ്യമില്ല . പകരം നെഗറ്റീവ് ആർ.ടീ.പി.സി.ആർ ഫലം ഉണ്ടായാൽ മതിയെന്ന് സൗദി ഇന്ത്യൻ എംബസി വ്യക്തമാക്കി .
No comments:
Post a Comment