ഷാര്‍ജ : ഷാര്‍ജ സഫാരി പാര്‍ക്ക്(sharjah safari park) ഇന്ന് പ്രവര്‍ത്തനമാരംഭിക്കുന്നു. നിലവില്‍ ചെറിയതോതില്‍ പ്രവര്‍ത്തിച്ചിരുന്ന പാര്‍ക്ക് വിപുലീകരിച്ചാണ് ഷാര്‍ജ സഫാരി പാര്‍ക്ക് ആയി മാറിയത് visit sharjah. ആഫ്രിക്കന്‍ വന്യജീവി വൈവിധ്യങ്ങളുള്ള( African wildlife diversity) ഷാര്‍ജ സഫാരി പാര്‍ക്ക് തുറക്കാന്‍ കാഴ്്ചക്കാര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. ആഫ്രിക്കയ്ക്ക് പുറത്തുള്ള ഏറ്റവും വലിയ സഫാരി പാര്‍ക്ക്(safari park) ആണിത്. അല്‍ ദൈദിന് സമീപമാണ് പാര്‍ക്ക് നിര്‍മിച്ചിരിക്കുന്നത്. എട്ട് ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയിലാണ് പാര്‍ക്ക്. 120 ഇനം മൃഗങ്ങളും ഒരു ലക്ഷം ആഫ്രിക്കന്‍ മരങ്ങളും ഇവിടെയുണ്ട് sharjah tourism authority. വംശനാശ ഭീഷണി നേരിടുന്ന മൃഗങ്ങള്‍(Endangered animals) ഉള്‍പ്പെടെ ഈ പാര്‍ക്കിലുണ്ടാകും. ജിറാഫ്, പക്ഷികള്‍, ആന, കടലാമ, ആഫ്രിക്കന്‍ റോക്ക് പൈത്തണ്‍, അരയന്നം, മുതലകള്‍ എന്നിവയും ഉണ്ടാകും.
ഇക്കോ ടൂറിസം,(eco tourism) സാംസ്‌കാരിക പൈതൃകം, ചരിത്രസ്ഥലങ്ങള്‍, സാഹസിക ടൂറിസം എന്നീ മേഖലകളെ വികസിപ്പിക്കുന്നതിന്റെ ഭാഗമായാണ് സഫാരി പാര്‍ക്കിന്റെയും വികസനം. രാജ്യത്തെ ടൂറിസം മേഖലയില്‍(tourism sector) വലിയ ചലനം സൃഷ്ടിക്കാന്‍ സഫാരി പാര്‍ക്കിന് കഴിയുമെന്നാണ് പ്രതീക്ഷ. ആഫ്രിക്കന്‍ വന്യജീവികളെ ആഫ്രിക്കയില്‍ പോകാതെതന്നെ കാണാനുള്ള സുവര്‍ണാവസരമാണിത്.
രണ്ട് മുതല്‍ മൂന്ന് മണിക്കൂര്‍ വരെ നടന്നാസ്വദിക്കാവുന്ന ബ്രോണ്‍സ് ടിക്കറ്റില്‍ 12 വയസ്സിന് മുകളിലുള്ള ഒരാള്‍ക്ക് 40 ദിര്‍ഹവും മൂന്ന് മുതല്‍ 12 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് 15 ദിര്‍ഹവുമാണ് പ്രവേശന നിരക്ക്. sharjah commerce and tourism development authority സില്‍വര്‍ ടിക്കറ്റ് നിരക്കില്‍ 12-ന് മുകളിലുള്ളവര്‍ക്ക് 120 ദിര്‍ഹവും മൂന്ന് മുതല്‍ 12 വയസ്സുവരെയുള്ളവര്‍ക്ക് 50 ദിര്‍ഹവുമാണ്.
ഈ ടിക്കറ്റിലൂടെ ബസിലിരുന്ന് പാര്‍ക്ക് ആസ്വദിക്കാം. ആറ് മണിക്കൂര്‍ വരെയാണ് സമയം. ഗോള്‍ഡ് ടിക്കറ്റ് നിരക്കില്‍ 12-ന് മുകളിലുള്ള ഒരാള്‍ക്ക് 275 ദിര്‍ഹവും മൂന്ന് മുതല്‍ 12 വരെയുള്ളവര്‍ക്ക് 120 ദിര്‍ഹവുമാണ് sharjah tourism. ആഡംബര വാഹനത്തിലിരുന്ന് സ്വകാര്യ ഗൈഡിനൊപ്പം(private guard) പാര്‍ക്ക് ആസ്വദിക്കാം. ആറ് മണിക്കൂര്‍ വരെയാണ് സമയം. രാവിലെ 8.30 മുതല്‍ വൈകീട്ട് 6.30 വരെയാണ് പാര്‍ക്കിന്റെ പ്രവര്‍ത്തനസമയം.
No comments:
Post a Comment