സൗദിയിലെ ലെവി ഇളവുമായി ബന്ധപ്പെട്ട് ഉപയോക്താക്കൾ ഉന്നയിച്ച സംശയത്തിനു മാനവ വിഭവ ശേഷി സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രാലയം പ്രതികരിച്ചു.
ഉടമസ്ഥൻ ഉൾപ്പടെ ഒൻപതും അതിൽ കുറവും തൊഴിലാളികളുള്ള സ്ഥാപനങ്ങൾക്കാണു ലെവിയിൽ ഇളവ് ആനൂവദിക്കുന്നത്.
ഇത്തരത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിലെ നാലു വിദേശികൾക്കായിരിക്കും ലെവി ഒഴിവാക്കിക്കൊടുക്കുക.
അതേ സമയം ഈ വിഭാഗത്തിൽ പെടുന്ന സ്ഥാപനങ്ങളുടെ നടത്തിപ്പ് ചുമതല മുഴുവൻ സമയവും ഉടമയുടെ ഉത്തരവാദിത്വത്തിലായിരിക്കണം.
അതോടൊപ്പം സ്ഥാപനത്തിൻ്റെ ഉടമ മറ്റൊരു സ്ഥാപനത്തിൽ ജീവനക്കാരനാായിക്കൊണ്ട് സോഷ്യൽ ഇൻഷൂറൻസിൽ രെജിസ്റ്റർ ചെയ്യാൻ പാടില്ല.
ഉടമക്ക് പുറമെ ഒരു സൗദി പൗരൻ കൂടി പ്രസ്തുത സ്ഥാപനത്തിൽ ജോലി ചെയ്യുന്നുണ്ടെങ്കിൽ മാത്രമേ 4 പേർക്ക് ലെവി ഇളവ് ലഭിക്കുകയുള്ളൂ. അതേ സമയം ഉടമക്ക് പുറമേ ഒരു സൗദി പൗരൻ കൂടി ജോലി ചെയ്യുന്നില്ലെങ്കിൽ 2 പേർക്ക് മാത്രമായിരിക്കും ലെവിയിൽ ഇളവ് ലഭിക്കുക.
ഒരു സ്ഥാപനത്തിനു മൂന്ന് വർഷത്തേക്കാണു ലെവിയിൽ ഇളവ് അനുവദിക്കുക എന്നും മന്ത്രാലയം മറുപടിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
No comments:
Post a Comment