ദുബൈ : ഇന്ത്യയിൽനിന്ന് യു.എ.ഇയിലെ എല്ലാ വിമാനത്താവളങ്ങളിലേക്കും റാപിഡ് പി.സി.ആർ പരിശോധന ഒഴിവാക്കി . വിവിധ വിമാനക്കമ്പനികളാണ് ഇക്കാര്യം അറിയിച്ചത് . നേരത്തേ , ദുബൈ , ഷാർജ , റാസൽഖൈമ യാത്രക്കാർക്കായിരുന്നു ഇളവ് . എന്നാൽ , അബൂദബിയിലേക്കും ഇളവുണ്ടായിരിക്കുമെന്ന് എയർ ഇന്ത്യ എക്സ്പ്രസ് സർക്കുലറിൽ അറിയിച്ചു . അബൂദബിയിലേക്ക് റാപിഡ് പരിശോധന നിർബന്ധമാണെന്ന നിബന്ധന ഔദ്യോഗിക വിമാനക്കമ്പനിയായ ഇത്തിഹാദും വെബ്സൈറ്റിൽ നിന്ന് ഒഴിവാക്കി . യാത്രക്ക് നാലു മണിക്കൂറിനുള്ളിലെടുത്ത പരിശോധനഫലം വേണമെന്ന നിബന്ധനയാണ് ഒഴിവാക്കപ്പെട്ടത് . അതേസമയം , 48 മണിക്കൂറിനുള്ളിലെടുത്ത ആർ.ടി.പി.സി.ആർ വേണമെന്ന നിബന്ധനക്ക് മാറ്റമില്ല . യു.എ.ഇയിനിന്ന് ഇന്ത്യയിലേക്ക് പോകുന്നവർക്ക് പി.സി.ആർ പരിശോധന ഒഴിവാക്കിയിരുന്നു . എന്നാൽ , ഇന്ത്യയിൽ വാക്സി നെടുത്തവർക്കു മാത്രമാണ് ഈ ഇളവ് . ഭൂരിപക്ഷം പ്രവാസികളും യു.എ.ഇയിൽ നിന്ന് വാക്സിനെടുത്തവരായതിനാൽ നല്ലൊരു ശതമാന ത്തിനും ഈ തീരുമാനം ഗുണം ചെയ്യില്ല .
No comments:
Post a Comment