ദുബായ്: ദുബായില്‍ അനധികൃത മസാജ് പാര്‍ലറിനായി(illegal massage parlour) കാര്‍ഡ് വിതരണം ചെയ്താലും നടപടിയെടുക്കും. ദുബായില്‍ അനധികൃത മസാജ് പാര്‍ലറുകളുമായി ബന്ധപ്പെട്ട് മൂന്നു വര്‍ഷത്തിനുള്ളില്‍ 218 ഫ്‌ലാറ്റുകളില്‍(flats) നടത്തിയ റെയ്ഡില്‍ 2025 പേര്‍ അറസ്റ്റിലായി. ഇവരില്‍ സദാചാരം തകര്‍ത്തതിന് 1643 പേരെയും വ്യാജ മസാജ് പാര്‍ലറുകളുടെ പരസ്യത്തിനായി(advertisement) നിരത്തുകളിലും വാഹനങ്ങളിലും മറ്റും കാര്‍ഡ് വിതരണം ചെയ്തതിന് 165 പേരെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കാര്‍ഡുകളില്‍ കണ്ട 3114 ഫോണ്‍ നമ്പരുകളുടെ കണക്ഷന്‍(phone number connection) വിച്ഛേചേദിച്ചു. അനധികൃത മസാജ് പാര്‍ലറുകള്‍ക്കെതിരെ ശക്തമായ നടപടി തുടരുമെന്നും ദുബായ് പൊലീസ്(dubai police) അറിയിച്ചു. ഇവയുടെ സേവനം തേടുന്നതിനെതിരെ ബോധവല്‍ക്കരണം(Awareness) നടത്തും. മസാജ് പാര്‍ലറുകള്‍ ലൈസന്‍സിന് ഇക്കോണമിക് ആന്‍ഡ് ടൂറിസം ഡിപ്പാര്‍ട്‌മെന്റിനെയാണ് സമീപിക്കേണ്ടത്. ഗൾഫ് മേഖലയിലെ എല്ലാ ഹൈപ്പർമാർക്കറ്റുകളുടെയും സൂപ്പർമാർക്കറ്റുകളുടെയും ഓഫറുകൾ ഇനി മൊബൈൽ ഫോണിൽ അറിയാം
അനധികൃത പാര്‍ലറുകളെ പ്രോത്സാഹിപ്പിക്കുക മാത്രമല്ല അശ്ലീല ചിത്രങ്ങള്‍ കാര്‍ഡില്‍ ഉള്‍പ്പെടുത്തി സമൂഹത്തിന്റെ ധാര്‍മികത നശിപ്പിക്കാന്‍ ശ്രമിക്കുക കൂടിയാണെന്ന് ജനറല്‍ ഡിപ്പാര്‍ട്‌മെന്റ് ഓഫ് ക്രിമിനല്‍ ഇന്‍വസ്റ്റിഗേഷന്‍സ് ഡയറക്ടര്‍ ബ്രിഗേ. ജമാല്‍ സാലെം അല്‍ ജലാഫ് വ്യക്തമാക്കി.
No comments:
Post a Comment