ദുബൈ : മിഡിൽ ഈസ്റ്റിലെ മുൻനിര വിദ്യാഭ്യാസപ്രദർശനവും റിക്രൂട്ടിങ് ഇവന്റുമായ ഗ്ലോബൽഎജ്യൂക്കേഷൻ ആന്റ് ട്രെയിനിങ് എക്സിബിഷന് ( ജിടെക്സ് )ദുബൈയിൽ തുടക്കമായി . യുഎഇപൊതുവിദ്യാഭ്യാസ സഹമന്ത്രി ജമീല സലീം അൽ മുഹൈരി വ്യാഴാഴ്ച ഉദ്ഘാടന കർമം നിർവഹിച്ചു .
ദുബൈഇന്റർനാഷണൽ കൺവെൻഷൻ ആന്റ് എക്സിബിഷൻ സെന്ററിൽ നടക്കുന്ന പ്രദർശനത്തിന്റെ ഉദ്ഘാടന ചടങ്ങിൽ നോളജ് ആന്റ് ഹ്യൂമൺ ഡെവലപ്മെന്റ് അതോരിറ്റി ഡയറക്ടർ ജനറൽ ഡോ . അബ്ദുല്ല അൽ കറാം , മറ്റ്വിശിഷ്ടവ്യക്തികൾ , യുഎഇയിലെ നിരവധി യൂണിവേഴ്സിറ്റികളുടെയും സ്കൂളുകളുടെയും തലവന്മാർതുടങ്ങിയവർ പങ്കെടുത്തു . ആദ്യ ദിവസം തന്നെ യുഎഇയിലെ നിരവധി സ്കൂളുകളിൽ നിന്നുള്ള യൂണിഫോമണിഞ്ഞ വിദ്യാർത്ഥികൾ ജിടെക്സ് 2022 ന്റെ വേദിയിലെത്തി . ഉച്ചയ്ക്ക് ശേഷം ഷോ ഫ്ലോറിൽ വിവിധ രാജ്യക്കാരും വിവിധ പ്രായക്കാരുമായ പ്രൊഫഷണലുകളും കുടുംബങ്ങളും പ്രാദേശിക ,അന്തർദേശീയസ്ഥാപനങ്ങളുമായി കൂടിക്കാഴ്ച നടത്തി ഇതാദ്യമായി ഇത്തവണസർവകലാശാലകളുടെതലവന്മാർ , k-12സ്കൂളുകളുടെ തലവന്മാരുമായികൂടിക്കാഴ്ച നടത്തുന്ന ഒന്നാമത്എജ്യുക്കേഷൻ ലീഡേഴ്സ് നെറ്റ്വർക്കിങ് റിസപ്ഷനും ഇത്തവണ നടക്കും . കുടുതൽ അവസരങ്ങളെക്കുറിച്ചുംസഹകരണത്തെക്കുറിച്ചും ഇതിൽ ചർച്ച ചെയ്യും.
No comments:
Post a Comment