യു.എ.ഇയില്‍ ഇന്ന് മുതല്‍ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് ,മാസ്‌കില്ലാതെ പുറത്തിറങ്ങാന്‍ കഴിയും

ദുബായ്: യു.എ.ഇയില്‍ ഇന്ന് മുതല്‍ കോവിഡ്(covid) നിയന്ത്രണങ്ങളില്‍ ഇളവ്. ഇതോടെ, ഇന്ന് മുതല്‍ മാസ്‌കില്ലാതെ(mask) പുറത്തിറങ്ങാന്‍ കഴിയും. അതേസമയം, അടഞ്ഞ പൊതുസ്ഥലങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാണ്. ഇന്ന് മുതല്‍ ഇന്ത്യ ഉള്‍പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് യു.എ.ഇയിലേക്ക് വരുന്ന യാത്രക്കാര്‍ക്ക് പി.സി.ആര്‍ പരിശോധന(pcr test) ആവശ്യമില്ല. യു.എ.ഇ അംഗീകരിച്ച രണ്ട് ഡോസ് വാക്‌സിനെടുത്തവര്‍ക്കാണ് പി.സി.ആര്‍ ഒഴിവാക്കുന്നത്. ക്യൂ ആര്‍ കോഡുള്ള വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ്(vaccination certificate) നിര്‍ബന്ധമാണ്.

വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ 48 മണിക്കൂറിനുള്ളിലെ പി.സി.ആര്‍ നെഗറ്റീവ് ഫലം ഹാജരാക്കണം. ഒരുമാസത്തിനകം കോവിഡ് വന്ന് മാറിയവര്‍ക്ക് ക്യൂആര്‍ കോഡുള്ള റിക്കവറി സര്‍ട്ടിഫിക്കറ്റ്(recoverycertificate) മതി. വിമാനത്താവളങ്ങളില്‍ നടത്തിയിരുന്ന റാപ്പിഡ് പി.സി.ആര്‍ ടെസറ്റ് വേണ്ടെന്ന് വെച്ചതിന് പിന്നാലെയാണ് ആര്‍.ടി.പി.സി.ആര്‍ പരിശോധ കൂടി ഒഴിവാക്കുന്നത്.


 


കോവിഡ് രോഗികളുമായി സമ്പര്‍ക്കമുള്ളവര്‍ക്ക് ഇനി ക്വാറന്റീനും(quarantine) വേണ്ട. കോവിഡ് പോസറ്റീവായാല്‍ ഐസോലേഷന്‍ ചട്ടങ്ങള്‍ പഴയപടി തുടരും. എന്നാല്‍, രോഗബാധിതരെ നിരീക്ഷിക്കാന്‍ ഇനി വാച്ച് ഘടിപ്പിക്കില്ല. സാമ്പത്തികം, ടൂറിസം പരിപാടികളില്‍ സാമൂഹിക അകലം ഒഴിവാക്കി.

പ്രദര്‍ശനങ്ങള്‍, സാംസ്‌കാരിക പരിപാടികള്‍ എന്നിവയില്‍ പങ്കെടുക്കാന്‍ ഗ്രീന്‍പാസ് പ്രോട്ടോകോള്‍(green pass protocol) തുടരും. പള്ളികളില്‍ വിശുദ്ധഗ്രന്ഥങ്ങള്‍ തിരിച്ചെത്തും. പക്ഷെ, ഇവ ഓരോ തവണയും അണുവിമുക്തമാക്കണം. പള്ളിയില്‍ ബാങ്ക് വിളിക്കുന്നതിനും നമസ്‌കാരത്തിനുമുള്ള ഇടവേള പഴയ രീതിയിലേക്ക് മാറും. മാര്‍ച്ച് ഒന്ന് മുതലാണ് ഇളവ് നല്‍കുന്നതെന്ന് ആദ്യം അറിയിച്ചിരുന്നെങ്കിലും ശനിയാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് പിന്നീട് അറിയിക്കുകയായിരുന്നു.

No comments:

Post a Comment