അനധികൃതമായി സൗദിക്ക് പുറത്തേക്ക് കടക്കാൻ ശ്രമിച്ച 111 പേരും നിയമ ലംഘകർക്ക് അഭയം നല്കിയ 7 പേരും പിടിക്കപ്പെട്ടിട്ടുണ്ട്.
8432 പേരെ നാട് കടത്തിയതായും ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
സൗദിയിൽ നിയമ ലംഘകർക്കായുള്ള പരിശോധനകൾ തുടരുന്നു
ജിദ്ദ: സൗദിയിൽ, ഇഖാമ, തൊഴിൽ, അതിർത്തി നിയമ ലംഘകരെ പിടികൂടുന്നതിനുള്ള പരിശോധനകൾ ആഭ്യന്തര മന്ത്രാലയം ശക്തമായി തുടരുന്നു.
കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ മാത്രം 13,594 നിയമ ലംഘകരെയാണു പിടി കൂടിയതെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
പിടിക്കപ്പെട്ടവരിൽ 7465 ഇഖാമ നിയമ ലംഘകരും 4299 അതിർത്തി നിയമ ലംഘകരും 1830 തൊഴിൽ നിയമ ലംഘകരും ഉൾപ്പെടുന്നു. 249 പേരെ അനധികൃതമായി സൗദിയിലേക്ക് നുഴഞ്ഞു കയറിയതിനു പിടികൂടിയിട്ടുണ്ട്. ഇതിൽ 52 ശതമാനം യമനികളും 43 ശതമാനം എത്യോപ്യക്കാരും 5 ശതമാനം മറ്റു രാജ്യക്കാരുമാണ്.
Subscribe to:
Post Comments (Atom)
No comments:
Post a Comment