ദുബായ് ഇന്ത്യൻ കോൺസുലേറ്റ് മൂന്ന് ദിവസം പ്രവർത്തിക്കില്ല


റോഡ് അറ്റകുറ്റപ്പണികൾ കാരണം പാസ്‌പോർട്ട്, വീസ, അറ്റസ്റ്റേഷൻ സേവനങ്ങൾ താൽക്കാലികമായി നിർത്തിവെക്കും



ദുബായ്: കോൺസുലേറ്റ് സമുച്ചയത്തിന് സമീപം നടക്കുന്ന റോഡ് അറ്റകുറ്റപ്പണികളുടെ ഭാഗമായി ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് ജൂലൈ 17 മുതൽ 19 വരെ താൽക്കാലികമായി അടച്ചിടുമെന്ന് അധികൃതർ അറിയിച്ചു. ഈ മൂന്ന് ദിവസങ്ങളിലും പാസ്‌പോർട്ട്, വീസ, അറ്റസ്റ്റേഷൻ (രേഖകൾ സാക്ഷ്യപ്പെടുത്തൽ) ഉൾപ്പെടെയുള്ള സേവനങ്ങൾ ലഭ്യമാകില്ല.


തടസ്സപ്പെട്ട സേവനങ്ങൾ ജൂലൈ 20 (തിങ്കളാഴ്ച) മുതൽ പതിവുപോലെ പുനരാരംഭിക്കും. അന്നത്തെ സേവനങ്ങൾക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർക്ക് ജൂലൈ 19 രാത്രി 8 മണി മുതൽ ഓൺലൈനായി അപോയിന്റ്മെന്റ് ബുക്ക് ചെയ്യാൻ സൗകര്യമുണ്ടാകും.


അതേസമയം, അബുദാബിയിലെ ഇന്ത്യൻ എംബസിയിലെ പാസ്‌പോർട്ട്, വീസ, രേഖാ സാക്ഷ്യപ്പെടുത്തൽ സേവനങ്ങൾ ജൂലൈ 17-ന് യാതൊരു തടസ്സവും കൂടാതെ സാധാരണ രീതിയിൽ തുടരുമെന്നും അധികൃതർ അറിയിച്ചു.





No comments:

Post a Comment