ദുബൈ: നഷ്ടപ്പെട്ട വസ്തുക്കൾ കണ്ടെത്തിയാൽ ദുബൈ പെ ാലീസ് ഇനി അവ ഉടമസ്ഥർക്ക് വീട്ടിലെത്തിച്ച് നൽകും. യു.എ.ഇയിൽ ഏത് സ്ഥലത്തായാലും ഉടമസ്ഥരുടെ കൈകളിൽ നഷ്ടപെട്ട സാധനങ്ങൾ തിരിച്ചെത്തിക്കാൻ പൊലീസ് സൗകര്യമൊരുക്കിയിട്ടുണ്ട്.
ദുബൈയിൽ നഷ്ടപ്പെട്ട സാധനങ്ങൾ നിങ്ങൾ എവിടെയാണെങ്കിലും അവിടെ എത്തിച്ചു നൽകാമെന്നാണ് ദുബൈ പെ ാലീസിൻ്റെ വാഗ്ദാനം. നഷ്ടപ്പെട്ട വസ്തുക്കൾ കണ്ടെത്തിയെന്ന് വിവരം ലഭിച്ചാൽ ദുബൈ പൊലീസിൻ്റെ 901 എന്ന കോൾ സെൻ്ററിൽ ബന്ധപ്പെട്ടാൽ മതി. യു.എ.ഇയിലെ ഏത് എമിറേറ്റിലായാലും വീടിൻ്റെ വിലാസത്തിലോ, ഓഫിസ് വിലാസത്തിലോ സാധനം എത്തിച്ചു നൽകാൻ ആവശ്യപ്പെടാം. അംഗീകൃത കൊറിയർ സ്ഥാപനങ്ങൾ വഴിയാകും ഇവ വീട്ടിലെത്തിക്കുക.
നഷ്ടപ്പെട്ട വസ്തുക്കൾ തിരിച്ചു വാങ്ങാനായി ലോസ്റ്റ് ആൻഡ് ഫൗണ്ട് വിഭാഗത്തിലെത്തി ബുദ്ധിമുട്ടുന്നത് ഒഴിവാക്കാനാണ് ദുബൈ പൊലീസിന്റെ പുതിയ പദ്ധതി. സാധനങ്ങൾ നഷ്ടപ്പെട്ടാൽ അവ എത്ര വിലപിടിപ്പുള്ള തായാലും തിരിച്ചുകിട്ടാൻ സാധ്യത ഏറെയുള്ള നഗരമാണ് ദുബൈ തിരക്കേറിയ ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ പോലും പലപ്പോഴും മറന്നുവെച്ചതോ, കളഞ്ഞുപോയതോ ആയ വസ്തുക്കൾ അവരുടെ രാജ്യത്തേക്ക് എത്തിച്ചു നൽകി ദുബൈ വാർത്തകളിൽ നിറയാറുണ്ട്
_
No comments:
Post a Comment