അബുദാബി | വേനലവധിക്കാലത്ത് വിദേശങ്ങളിലേക്ക് യാത്ര ചെയ്യുന്ന ഗോൾഡൻ വിസ ഉടമകൾക്കായി പ്രധാന നിർദ്ദേശങ്ങളും സേവന വിവരങ്ങളും പുറപ്പെടുവിച്ച് യുഎഇ വിദേശകാര്യ മന്ത്രാലയം.
വിദേശത്ത് വെച്ച് പാസ്‌പോർട്ട് നഷ്ടപ്പെടുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്താൽ യുഎഇയിലേക്ക് തിരികെയെത്താൻ സഹായിക്കുന്ന 'റിട്ടേൺ ഡോക്യുമെന്റ്' ഉൾപ്പെടെയുള്ള കോൺസുലാർ സേവനങ്ങൾ പ്രയോജനപ്പെടുത്താമെന്ന് മന്ത്രാലയം അഭ്യർത്ഥിച്ചു.
ഈ അടിയന്തര യാത്രാ രേഖ ഒരു തവണത്തെ യാത്രക്ക് മാത്രമായി ഉപയോഗിക്കാവുന്നതാണ്. ലഭിച്ച് ഏഴ് ദിവസത്തിനകം ഇത് ഉപയോഗിച്ച് യുഎഇയിലേക്ക് തിരിച്ചെത്താം. വിദേശത്തുള്ളപ്പോൾ സഹായങ്ങൾക്കും കോൺസുലാർ അന്വേഷണങ്ങൾക്കുമായി ഗോൾഡൻ വിസ ഉടമകൾക്ക് 24 മണിക്കൂറും പ്രവർത്തിക്കുന്ന പ്രത്യേക അടിയന്തര ഹോട്ട്‌ലൈൻ സേവനവും ലഭ്യമാണ്
No comments:
Post a Comment