ദിവസം 19 സർവീസുകൾ; ആദ്യ ബസ് പുലർച്ചെ 5ന്
ദുബൈ:റാസൽഖൈമയിൽ നിന്ന് ദുബൈയിലേക്കും തിരിച്ചുമുള്ള യാത്ര കൂടുതൽ സൗകര്യപ്രദമാക്കാൻ തിങ്കളാഴ്ച മുതൽ അധിക ബസ് സർവീസുകൾ ആരംഭിച്ചു. ഇരു ദിശകളിലുമായി ദിവസേന 19 ബസുകൾ സർവീസ് നടത്തുമെന്ന് റാസൽഖൈമ ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു. റാസൽഖൈമയിൽ താമസിച്ച് ദുബൈയിൽ ജോലി ചെയ്യുന്ന പ്രവാസികൾ ഉൾപ്പെടെ നിരവധി യാത്രക്കാർക്ക് പുതിയ സർവീസുകൾ ആശ്വാസമാകും.
റാസൽഖൈമയ്ക്കും ദുബൈയ്ക്കുമിടയിൽ നേരിട്ട് സർവീസ് നടത്തുന്ന ആറ് എക്‌സ്‌പ്രസ് ബസുകളും പുതിയ സംവിധാനത്തിലുണ്ടാകും. റാസൽഖൈമയിൽ നിന്ന് ദുബൈയിലേക്കുള്ള ആദ്യ ബസ് പുലർച്ചെ 5ന് പുറപ്പെടും. ദുബൈയിൽ നിന്ന് റാസൽഖൈമയിലേക്കുള്ള ആദ്യ സർവീസ് രാവിലെ 7.30നാണ്. രാത്രി 11.30 വരെ ദുബൈയിൽ നിന്ന് അവസാന ബസ് ലഭിക്കുന്ന തരത്തിലാണ് പുതിയ സമയക്രമം ക്രമീകരിച്ചിരിക്കുന്നത്.
.jpeg)
No comments:
Post a Comment