നവംബർ 30നകം നടപടി പൂർത്തിയാക്കണം; പുതിയ വാടകക്കരാർ രജിസ്ട്രേഷനും തടയാം
അബുദാബി : കെട്ടിടങ്ങൾ സുരക്ഷിതമാണെന്ന് ഉറപ്പാക്കുന്നതിനുള്ള ഒക്യുപൻസി സർട്ടിഫിക്കറ്റ് നേടാനുള്ള നടപടികൾ പൂർത്തിയാക്കാൻ അബുദാബിയിൽ നവംബർ 30 വരെ സമയം അനുവദിച്ചു. ആവശ്യമായ സർട്ടിഫിക്കറ്റ് ഇല്ലാതെ കെട്ടിടങ്ങൾ പ്രവർത്തിപ്പിക്കുന്ന ഉടമകൾക്ക് 10 ലക്ഷം ദിർഹം വരെ പിഴ ചുമത്താൻ വ്യവസ്ഥയുണ്ട്.
താമസ, വാണിജ്യ, മിശ്ര ഉപയോഗ കെട്ടിടങ്ങൾക്കും 30 വർഷത്തിലേറെ പഴക്കമുള്ള ഇൻവെസ്റ്റ്മെന്റ് വില്ലകൾക്കും നടപടി ബാധകമാണ്. കെട്ടിടത്തിന്റെ ഘടന, അഗ്നിസുരക്ഷാ സംവിധാനങ്ങൾ, ഗ്യാസ്, വെള്ളം, വൈദ്യുതി, എസി, വെന്റിലേഷൻ തുടങ്ങിയവ പരിശോധിച്ചാണ് സർട്ടിഫിക്കറ്റ് അനുവദിക്കുക. കെട്ടിടത്തിന്റെ വിഭാഗം അനുസരിച്ച് സർട്ടിഫിക്കറ്റിന് അഞ്ച് വർഷം വരെ കാലാവധി ഉണ്ടായിരിക്കും.
സാധുവായ ഒക്യുപൻസി സർട്ടിഫിക്കറ്റ് ഇല്ലാത്ത കെട്ടിടങ്ങളിലെ പുതിയ വാടകക്കരാറുകൾ Tawtheeq വഴി രജിസ്റ്റർ ചെയ്യുന്നത് തടയും. ഇതിനകം അപേക്ഷാ നടപടികൾ തുടങ്ങിയിട്ടുള്ള ഉടമകൾക്ക് ആവശ്യമായ സാങ്കേതിക നടപടികൾ പൂർത്തിയാക്കാൻ ആറ് മാസം വരെ അധിക സമയം അനുവദിച്ചിട്ടുണ്ട്. അധികൃതർ കെട്ടിട ഉടമകളോടും നടത്തിപ്പുകാരോടും സമയപരിധിക്കുള്ളിൽ നടപടികൾ പൂർത്തിയാക്കാൻ നിർദേശിച്ചു.

No comments:
Post a Comment