കോഴിക്കോട്ടേക്ക് വീണ്ടും നേരിട്ടുള്ള പറക്കൽ; റാസ് അൽ ഖൈമയിൽ നിന്ന് എയർ അറേബ്യയുടെ പ്രതിദിന സർവീസ്

ഒക്ടോബർ 16 മുതൽ സർവീസ് പുനരാരംഭിക്കും; വടക്കൻ എമിറേറ്റുകളിലെ മലയാളികൾക്ക് ആശ്വാസം

റാസ് അൽ ഖൈമ: റാസ് അൽ ഖൈമ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് കോഴിക്കോട്ടേക്കുള്ള എയർ അറേബ്യയുടെ പ്രതിദിന നോൺ-സ്റ്റോപ്പ് വിമാന സർവീസ് ഒക്ടോബർ 16 മുതൽ വീണ്ടും ആരംഭിക്കും. റാസ് അൽ ഖൈമയിൽനിന്ന് കോഴിക്കോട്ടേക്കും തിരിച്ചും ദിവസേന നേരിട്ടുള്ള വിമാനങ്ങൾ സർവീസ് നടത്തുന്നതോടെ ഇരു മേഖലകൾക്കുമിടയിലെ യാത്രാ സൗകര്യം കൂടുതൽ മെച്ചപ്പെടും.

സർവീസ് പുനരാരംഭിക്കുന്നതോടെ റാസ് അൽ ഖൈമയിൽനിന്നുള്ള കോഴിക്കോട് കണക്റ്റിവിറ്റിയും കൂടുതൽ ശക്തമാകും. പ്രത്യേകിച്ച് റാസ് അൽ ഖൈമ ഉൾപ്പെടെയുള്ള വടക്കൻ എമിറേറ്റുകളിൽ ജോലി ചെയ്യുന്ന ആയിരക്കണക്കിന് മലയാളി പ്രവാസികൾക്ക് നേരിട്ടുള്ള വിമാന സർവീസ് ഏറെ പ്രയോജനകരമാകും.

*• ടിക്കറ്റ് ബുക്കിങ്:* എയർ അറേബ്യയുടെ വെബ്സൈറ്റ്, കോൾ സെന്ററുകൾ, ട്രാവൽ ഏജൻസികൾ എന്നിവ വഴി ടിക്കറ്റുകൾ ഇപ്പോൾ തന്നെ ബുക്ക് ചെയ്യാം.



No comments:

Post a Comment