അപേക്ഷ ഓൺലൈനായി നൽകാം; ആവശ്യമായ രേഖകളും നടപടിക്രമങ്ങളും വിശദീകരിച്ച് ജിഡിആർഎഫ്എ ദുബായ്
ദുബായ്: ബന്ധുക്കളെയോ സുഹൃത്തുക്കളെയോ സന്ദർശനത്തിനായി ദുബായിലേക്ക് കൊണ്ടുവരാൻ ആഗ്രഹിക്കുന്നവർക്ക് ‘റിലേറ്റീവ് / ഫ്രണ്ട് വിസിറ്റ് വീസ’ സേവനം ഉപയോഗിക്കാം. വീസയ്ക്ക് അപേക്ഷിക്കുന്ന വിധം, ആവശ്യമായ രേഖകൾ തുടങ്ങിയ വിവരങ്ങൾ ഉൾപ്പെടുത്തി ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആർഎഫ്എ) ദുബായ് ബോധവത്കരണ വിഡിയോ പുറത്തിറക്കി. ‘നിങ്ങളുടെ ദുബായിലേക്കുള്ള വഴി’ ക്യാംപെയിന്റെ ഭാഗമായാണ് ഔദ്യോഗിക സമൂഹമാധ്യമങ്ങളിലൂടെ വിവരങ്ങൾ പങ്കുവച്ചത്.
അപേക്ഷ എങ്ങനെ നൽകാം: ജിഡിആർഎഫ്എ ദുബായുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയോ ‘ദുബായ് നൗ’ ആപ്പ് വഴിയോ അപേക്ഷ സമർപ്പിക്കാം. ആദ്യം രജിസ്റ്റർ ചെയ്ത് ബന്ധപ്പെട്ട വിസാ സേവനം തിരഞ്ഞെടുക്കണം. തുടർന്ന് ആവശ്യമായ വിവരങ്ങൾ പൂരിപ്പിച്ച് ആവശ്യപ്പെട്ട രേഖകൾ അപ്ലോഡ് ചെയ്യുകയും ഫീസ് അടയ്ക്കുകയും ചെയ്താൽ ഓൺലൈൻ അപേക്ഷ പൂർത്തിയാക്കാം. താൽപര്യമുള്ളവർക്ക് ആമർ കേന്ദ്രങ്ങളിൽ നേരിട്ടെത്തിയും അപേക്ഷ നൽകാനുള്ള സൗകര്യമുണ്ട്.
പ്രിയപ്പെട്ടവരെ ദുബായിലേക്ക് ക്ഷണിക്കാൻ ആഗ്രഹിക്കുന്നവർക്ക് വീസാ നടപടികൾ എളുപ്പത്തിൽ മനസ്സിലാക്കാൻ സഹായിക്കുന്നതാണ് ജിഡിആർഎഫ്എ ദുബായിയുടെ ഈ വിശദീകരണം. അപേക്ഷ സമർപ്പിക്കുമ്പോൾ ഔദ്യോഗികവും അംഗീകൃതവുമായ സേവന ചാനലുകൾ മാത്രം ഉപയോഗിക്കണമെന്നും അധികൃതർ നിർദേശിക്കുന്നു.

No comments:
Post a Comment