കുറ്റകൃത്യങ്ങൾ തടയാൻ എഐ; 2040ലെ പൊലീസിങ്ങിന് ദുബായ് പൊലീസിന്റെ പുതിയ കാഴ്ചപ്പാട്

ഭാവിയിലെ സുരക്ഷാ ഭീഷണികൾ മുൻകൂട്ടി കണ്ടെത്താനും കുറ്റാന്വേഷണം കൂടുതൽ കാര്യക്ഷമമാക്കാനും 10 സാധ്യതകൾ

ദുബായ്: കുറ്റകൃത്യങ്ങൾ നടന്നശേഷം അന്വേഷണം നടത്തുന്നതിൽനിന്ന് സുരക്ഷാ ഭീഷണികൾ മുൻകൂട്ടി തിരിച്ചറിയുന്നതിനും പ്രതിരോധ നടപടികൾ സ്വീകരിക്കുന്നതിനുമുള്ള പൊലീസിങ് രീതികളിലേക്ക് ദുബായ് നീങ്ങുന്നു. സ്വയം പ്രവർത്തിക്കുന്ന പട്രോളിങ് സംവിധാനങ്ങൾ, കുറ്റാന്വേഷണത്തിൽ നിർമിതബുദ്ധിയുടെ (എഐ) ഉപയോഗം, സൈബർ ആക്രമണങ്ങളെ നേരിടാനുള്ള നൂതന സുരക്ഷാ സംവിധാനങ്ങൾ എന്നിവയുൾപ്പെടെ 2040ഓടെ പൊലീസിങ് രംഗത്ത് മാറ്റങ്ങൾ സൃഷ്ടിച്ചേക്കാവുന്ന 10 എഐ സാധ്യതകളാണ് ദുബായ് പൊലീസിന്റെ ഫ്യൂച്ചർ ഫോർസൈറ്റ് സെന്റർ മുന്നോട്ടുവച്ചത്.

മനുഷ്യ ഉദ്യോഗസ്ഥരെ സഹായിക്കുന്നതിനപ്പുറം, സങ്കീർണമായ സുരക്ഷാ പ്രവർത്തനങ്ങളിൽ സ്വയം പ്രവർത്തിക്കാൻ ശേഷിയുള്ള എഐ സംവിധാനങ്ങൾ ഭാവിയിലെ പൊലീസിങ്ങിൽ നിർണായക പങ്കുവഹിക്കുമെന്നാണ് വിലയിരുത്തൽ. കുറ്റാന്വേഷണം, സുരക്ഷാ നിരീക്ഷണം, ഉയർന്നുവരുന്ന പുതിയ ഭീഷണികളോടുള്ള പ്രതികരണം തുടങ്ങിയ മേഖലകളിൽ ഇത്തരം സാങ്കേതികവിദ്യകൾ കൂടുതൽ പ്രയോജനപ്പെടുത്താനാണ് ലക്ഷ്യമിടുന്നത്. ഇവ ഭാവിയിൽ പൊലീസിന്റെ പ്രവർത്തനരീതികളിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കിയേക്കാം.



No comments:

Post a Comment