വിദേശ തീർത്ഥാടകർക്ക് ഉംറക്ക് മൊബൈൽ ആപ്പിലൂടെ ഇനി നേരിട്ട് പെര്‍മിറ്റ് എടുക്കാം... ആപ്പിലൂടെ തന്നെ എല്ലാം അറിയാം... issuance of permits to enter the Two Holy Mosques

 വിദേശത്തു നിന്നെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് കൂടുതല്‍ മികച്ച സേവനങ്ങളൊരുക്കി ഹജ്ജ് ഉംറ മന്ത്രാലയം. ഉംറ തീര്‍ഥാടനം നിര്‍വഹിക്കാനും മക്കയിലെയും മദീനയിലെയും പുണ്യ ഗേഹങ്ങളില്‍ പ്രവേശിക്കാനും വിദേശ രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് സ്വന്തം നിലക്ക് ഇവയ്ക്ക് പെര്‍മിറ്റ് എടുക്കാനുള്ള സൗകര്യമാണ് പുതുതായി ഒരുക്കിയിരിക്കുന്നത്.

ഇഅ്തമര്‍നാ, തവക്കല്‍നാ എന്നീ രണ്ട് മൊബൈല്‍ ആപ്ലിക്കേഷനുകള്‍ വഴിയാണ് ഇതിനുള്ള സൗകര്യം ഹജ്ജ് ഉംറ മന്ത്രാലയം ഒരുക്കിയിരിക്കുന്നത്. സൗദിയിലെത്തിയ ശേഷം ഈ ആപ്പുകള്‍ വഴി പെര്‍മിറ്റ് സ്വന്തമാക്കാം. വിദേശത്തു നിന്നും എത്തുന്നവര്‍ക്ക് സൗദിയിലെ ഉംറ ഏജന്‍സികള്‍ വഴിയായിരുന്നു നേരത്തെ തീര്‍ഥാടന കേന്ദ്രങ്ങളില്‍ പ്രവേശിക്കുന്നതിനുള്ള പെര്‍മിറ്റ് അനുവദിച്ചിരുന്നത്. ഇനി ഈ ഇടനിലക്കാരുടെ ആവശ്യമില്ലാതെ തന്നെ ഇവയ്ക്കുള്ള പെര്‍മിറ്റ് സ്വന്തമാക്കാം. ഈ സേവനം ലഭ്യമാകുന്നതിനായി ഈ രണ്ട് ആപ്പുകളും നിലവില്‍ ഇന്‍സ്റ്റാള്‍ ചെയ്തവര്‍ വീണ്ടും അപ്‌ഡേറ്റ് ചെയ്യണമെന്ന് അധികൃതര്‍ അറിയിച്ചു.

സൗദി അതോറിറ്റി ഫോര്‍ ഡാറ്റ ആന്റ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സുമായി സഹകരിച്ചാണ് പുതിയ ഇലക്ട്രോണിക് സേവനം അധികൃതര്‍ ഒരുക്കിയിരിക്കുന്നത്. അതേസമയം, ഇവര്‍ വിവരങ്ങള്‍ ഖുദൂം പ്ലാറ്റ്‌ഫോമില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണമെന്ന നിബന്ധനയുണ്ട്. ഇങ്ങനെ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കും മാത്രമേ രണ്ട് ആപ്ലിക്കേഷനുകള്‍ വഴി പെര്‍മിറ്റ് എടുക്കാന്‍ സാധിക്കുകയുള്ളൂ. സൗദി അറേബ്യ അംഗീകരിച്ച കൊവിഡ് വാക്സിനുകളുടെ രണ്ട് ഡോസുകളും സ്വീകരിച്ചവര്‍ക്കാണ് യാത്രാനുമതി ഉള്ളത്. ഉംറ തീര്‍ഥാടനത്തിന് പുറമെ, മസ്ജിദുല്‍ ഹറാമിലെ നമസ്‌കാരങ്ങളില്‍ പങ്കെടുക്കാനും മദീനയിലെ മസ്ജിദുന്നബവിയിലും പ്രവാചകന്റെ ഖബറിടമായ റൗദയിലും പ്രവേശിക്കുന്നതിനും ഇതുവഴി പെര്‍മിറ്റ് എടുക്കാം.

 ഇഅ്തമര്‍നാ ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 തവക്കല്‍നാ  ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക 

എന്താണ് യു പി ഐ (UPI). എങ്ങനെയാണ് ഉപയോഗിക്കേണ്ടത്..? / What is Unified Payments Interface (UPI)

ഇപ്പോഴും ഓൺലൈൻ പണമിടപാടുകളെ കുറിച്ച് അറിയാത്ത സ്മാർട്ട്ഫോൺ ഉപയോക്താക്കളുണ്ട്.  ഗൂഗിൾ പേ, പേടിഎം, അല്ലെങ്കിൽ മറ്റേതെങ്കിലും യുപിഐ ആപ്പ് ഉപയോഗിച്ച് ഓൺലൈൻ പണമിടപാടുകൾ നടത്താൻ എങ്ങനെ സാധിക്കും എന്ന് അവർക്ക് അറിയില്ല. നിങ്ങളുടെ മൊബൈൽ റീചാർജുകൾ, വൈദ്യുതി ബില്ലുകൾ, മറ്റു ബില്ലുകൾ എല്ലാം ബുദ്ധിമുട്ടുകളില്ലാതെ എളുപ്പത്തിൽ അടക്കാൻ UPI ആപ്പുകൾ വളരെയധികം സഹായിക്കുന്നതാണ്.

സ്മാര്‍ട്ട് ഫോണിലൂടെ ധനവിനിമയം സാധ്യമാകുന്ന ഒരു ബാങ്കിംഗ് ഇന്റര്‍ഫേസാണ് യുപിഐ, അഥവാ യൂണിഫൈഡ് പെയ്മെന്റ് ഇന്റഫെയ്സ്. പേഴ്സണ്‍ ടു പേഴ്സണ്‍ പേയ്മെന്റ് മോഡില്‍ പ്രവര്‍ത്തിക്കുന്ന ഈ സംവിധാനം വഴി ഒരു മൊബൈല്‍ ആപ്ലിക്കേഷനിലൂടെ ഉപഭോക്താവിന് സ്വന്തം അക്കൗണ്ടില്‍ നിന്നും ഇഷ്ടമുള്ള വ്യക്തികള്‍ക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്തു നല്‍കുവാനും അവരില്‍ നിന്നും പണം സ്വീകരിക്കുവാനും സാധിക്കും. റിസർവ്വ് ബാങ്കിന്റെ നിയന്ത്രണത്തിലുള്ള നാഷണൽ പെയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ( NPCI) യാണ് ഇത് വികസിപ്പിച്ചെടുത്തത്. ഐഎംപിഎസ് (IMPS) ഘടന ഉപയോഗപ്പെടുത്തിയാണ് യുപിഐ നിർമ്മിച്ചിരിക്കുന്നത്.

ഒന്നിൽ അധികം ബാങ്ക് അക്കൗണ്ടുകൾ ഒരു മൊബൈൽ ആപ്ലിക്കേഷൻ പ്ലാറ്റ് ഫോമിലേക്ക് കൊണ്ടു വരുകയാണ് യുപിഐ ചെയ്യുന്നത്. മെർച്ചന്റ് പെയ്മെന്റ് ഉൾപ്പെടെ നിരവധി ബാങ്കിംഗ് സൗകര്യങ്ങള്‍ ഈ ആപ്ലിക്കേഷനിൽ സമന്വയിപ്പിച്ചിട്ടുണ്ട്. ഓരോരുത്തരുടെയും സൗകര്യത്തിനും ആവശ്യത്തിനും അനുസരിച്ച് ഷെഡ്യൂൾ ചെയ്ത് പണം അടക്കാൻ സാധിക്കുന്ന പിയർ ടു പിയർ കളക്ഷൻ റിക്വസ്റ്റും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വർഷം മുഴുവൻ ഏത് സമയത്തും യുപിഐ ഉപയോഗിച്ച് പണം കൈമാറ്റം നടത്താനാകും. ആൻഡ്രോയിഡ്, ഐഒഎസ് ഫോണുകളിൽ യുപിഐ ആപ്പുകൾ ലഭ്യമാണ്.

ബന്ധുക്കള്‍ക്കും സുഹൃത്തുകള്‍ക്കും പണം ട്രാന്‍സ്ഫര്‍ ചെയ്തു നല്‍കാം, വ്യാപാര സ്ഥാപനങ്ങളിലെ പേയ്മെന്റ് നടത്താം, ഓണ്‍ലൈന്‍ സൈറ്റുകളില്‍ നിന്നും പര്‍ച്ചേസ് ചെയ്യുന്ന സാധനങ്ങളുടെ പേയ്മെന്റ് നടത്താം, മൊബൈല്‍ വാലറ്റ് ചാര്‍ജ് ചെയ്യാം. ഇതുകൂടാതെ കിട്ടാനുള്ള പേയ്മെന്റിന്റെ റിമൈന്‍ഡര്‍ സെറ്റ് ചെയ്യുവാനും യുപിഐയിലൂടെ സാധിക്കും.

പല ബാങ്ക് അക്കൗണ്ടുകളെ ബന്ധിപ്പിയ്ക്കാവുന്ന ഏക മൊബൈൽ ആപ്ലിക്കേഷൻ ആണിത്. ക്യൂആര്‍ കോഡ് സ്കാൻ ചെയ്തും യുപിഐ ഇടപാടുകൾ നടത്താം. യുപിഐ ഐഡി ഉപയോഗിച്ച് സുരക്ഷിതമായി പണം കൈമാറ്റം ചെയ്യാം. വ്യാപാരികൾക്കും ഒറ്റ ആപ്പിലൂടെ ഇടപാടുകൾ നടത്താം. യുപിഐ ഉപയോഗിച്ച് നടത്താവുന്ന പണമിടപാടിന്റെ പരിധി  നിലവിൽ 1 ലക്ഷം രൂപയാണ്.

 എങ്ങനെ ഒരു അക്കൗണ്ട് തുടങ്ങാം...

 ഈ ആപ്പുകളിൽ  അക്കൗണ്ട് ആരംഭിക്കാൻ നിങ്ങൾക്ക് ഒരു ബാങ്ക് അക്കൗണ്ട് ആവശ്യമാണ്. നിങ്ങളുടെ മൊബൈൽ നമ്പർ ആ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചതുമായിരിക്കണം. അക്കൗണ്ടിന് ഒരു എടിഎം കാർഡ് അല്ലെങ്കിൽ ഡെബിറ്റ് കാർഡും ഉണ്ടായിരിക്കണം. ഇതെല്ലാം ഉണ്ടെങ്കിൽ താഴെ കൊടുത്തിരിക്കുന്നത് ആപ്പിലൂടെ യും ക്യാഷ് അയക്കാവുന്നതാണ്.

അടുത്ത കാലത്തായി ഏറ്റവും കൂടുതൽ പ്രചാരം നേടിയ പണമിടപാട് സംവിധാനമാണ് യുപിഐ. ഓരോ വർഷവും വൻ വർദ്ധവനാണ് യുപിഐ പണമിടപാടുകളിൽ രേഖപ്പെടുത്തുന്നത്.

യുപിഐ സംവിധാനത്തിലൂടെ പണം കൈമാറ്റം നടത്താൻ സഹായിക്കുന്ന ഇന്ത്യയിലെ മികച്ച 10 ആപ്പുകൾ

 Google Pay (Gpay)

PhonePe ( ഫോൺ പേ)

Paytm ( പേടിഎം)

Amazon pay

BHIM app ( ഭീം ആപ്പ്)
MobiKwik ( മൊബിക്വിക്ക്)
Uber ( യൂബർ)
Paytm Payments Bank ( പേടിഎം പെയ്മെൻ്റ് ബാങ്ക്)
SBI Pay ( എസ് ബി ഐ പെ)
Axis Pay ( ആക്സിസ് പെ)
BOB UPI ( ബോബ് യുപിഐ)


എങ്ങനെ ഒരു ഗൂഗിൾ പേ, ഫോൺ പേ ആപ്പുകൾ ഉപയോഗിക്കാം... ഓൺലൈനായി ക്യാഷ് അയക്കാം... / Make UPI payments, recharges, pay bills & businesses with Google Pay (Tez)

പലർക്കും ഇപ്പോഴും ഗൂഗിൾ പേ, ഫോൺ പേ പോലുള്ള ആപ്പുകൾ എന്തിനാണ് ഉപയോഗിക്കുക..? എങ്ങനെയാണ് അതിലൂടെ ക്യാഷ്  അയക്കുക..? എന്ന് അറിയില്ല. അറിയുന്നവരിൽ തന്നെ പലരും ഇത്തരം അപ്പുകളിലൂടെ ക്യാഷ് അയക്കാൻ ഭയക്കുന്നുണ്ട്. അവർക്ക് വേണ്ടിയാണ് ഇന്നത്തെ ഈ ബ്ലോഗ്. നമ്മളിന്ന് ഗൂഗിൾ പേ എന്ന ആപ്പിലൂടെ എങ്ങനെയാണ് ക്യാഷ് അയക്കുക എന്നതാണ് ചർച്ച ചെയ്യുന്നത്. ഈ ആപ്പിലൂടെ ഓൺലൈനായി മറ്റുള്ളവർക്ക് ക്യാഷ് അയക്കാൻ സാധിക്കുന്നതാണ്. നമ്മുടെ കരണ്ട് ബില്ല്, ഫോൺ റീചാർജ്, ഇൻഷുറൻസ് പോലുള്ള ഒട്ടുമിക്ക ബില്ലുകളും ഓൺലൈനായി ഈ ആപ്പിലൂടെ അടക്കാവുന്നതാണ്.

എങ്ങനെ ഒരു അക്കൗണ്ട് തുടങ്ങാം...

 ഈ ആപ്പിൽ അക്കൗണ്ട് ആരംഭിക്കാൻ നിങ്ങൾക്ക് ഒരു ബാങ്ക് അക്കൗണ്ട് ആവശ്യമാണ്. നിങ്ങളുടെ മൊബൈൽ നമ്പർ ആ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചതുമായിരിക്കണം. അക്കൗണ്ടിന് ഒരു എടിഎം കാർഡ് അല്ലെങ്കിൽ ഡെബിറ്റ് കാർഡും ഉണ്ടായിരിക്കണം. ഇതെല്ലാം ഉണ്ടെങ്കിൽ ഗൂഗിൾ പേ ആപ്പിലൂടെ ക്യാഷ് അയക്കാവുന്നതാണ്.

പ്ലേ സ്റ്റോറിൽ നിന്നും ഗൂഗിൾ പേ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. ആപ്പ് ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക 

അതിനു ശേഷം ആപ്പ് തുറന്ന് നിങ്ങൾക്ക് സൗകര്യപ്രദമായ ഭാഷ തിരഞ്ഞെടുക്കുക.

ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്‌തിട്ടുള്ള മൊബൈൽ നമ്പർ ഇനി നൽകണം. അതിനു ശേഷം ‘നെക്സ്റ്റ്’ (Next) ബട്ടൺ നൽകിയാൽ നിങ്ങളുടെ ഇ-മെയിൽ ഐഡി കാണിക്കും. അതിനു ശേഷം ‘കണ്ടിന്യു’ (Continue) ഓപ്ഷൻ നൽകുക.

 ഇപ്പോൾ ഒരു ‘ഓടിപി’ (OTP) നമ്പർ നിങ്ങളുടെ മൊബൈൽ നമ്പറിൽ ലഭിക്കും. അത് നൽകുന്നതോടെ നിങ്ങളുടെ ഫോൺ നമ്പർ വെരിഫിക്കേഷൻ പൂർത്തിയാകും.

 ശേഷം, ‘സ്ക്രീൻ ലോക്ക്’ (Screen Lock) അല്ലെങ്കിൽ ‘യൂസ് ഗൂഗിൾ പിൻ’ (Use google pin) എന്ന ഓപ്ഷൻ ലഭിക്കും. അതിൽ ഏതെങ്കിലും ഒന്ന് തിരഞ്ഞെടുത്ത് ‘കണ്ടിന്യു’ (Continue) നൽകാം. അതിനു ശേഷം ഒരു പിൻ നമ്പർ നൽകാം. അതു പൂർത്തിയായാൽ നിങ്ങളുടെ ഗൂഗിൾ അക്കൗണ്ട് തയ്യാറായി.

എന്നാൽ അതുകൊണ്ട് നിങ്ങൾക്ക് പണം അടക്കാനോ സ്വീകരിക്കാനോ സാധിക്കില്ല. അതിനായി നിങ്ങളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ കൂടി ചേർക്കേണ്ടതുണ്ട്.

നിങ്ങളുടെ ബാങ്ക് അക്കൗണ്ട് എങ്ങനെ ഗൂഗിൾ പേയുമായി ബന്ധിപ്പിക്കാം?

സ്റ്റെപ് 1: ഗൂഗിൾ പേ ആപ്പ് തുറക്കുക, അതിൽ വലതു വശത്തു മുകളിലായി കാണുന്ന ‘പ്രൊഫൈൽ അക്കൗണ്ട്’ എന്നതിൽ ക്ലിക്ക് ചെയ്യുക. അടുത്ത പേജിൽ ‘സെൻഡ് മണി’ (Send Money) എന്ന ഓപ്ഷൻ കാണാം. അതിൽ ക്ലിക്ക് ചെയ്ത് ബാങ്ക് അക്കൗണ്ട് ചേർക്കാം.

സ്റ്റെപ് 2: അപ്പോൾ വിവിധ ബാങ്കുകളുടെ പേര് കാണാൻ സാധിക്കും അതിൽ നിന്നും നിങ്ങളുടെ ബാങ്ക് തിരഞ്ഞെടുക്കുക.

സ്റ്റെപ് 3: ബാങ്കിന്റെ പേര് തിരഞ്ഞെടുത്ത് കഴിഞ്ഞാൽ ‘കണ്ടിന്യു’ (Continue) എന്ന ഓപ്‌ഷൻ വരും. അതിനു ശേഷം അക്കൗണ്ട് ലിങ്ക് കാണാൻ സാധിക്കും അത് അക്‌സെപ്റ്റ് ചെയ്യുക.

സ്റ്റെപ് 4: അതിനു ശേഷം ആപ്പ് നിങ്ങളുടെ മൊബൈലിലേക്ക് ഒരു വെരിഫിക്കേഷൻ എസ്എംഎസ് അയക്കും. വെരിഫൈ ചെയ്തു കഴിഞ്ഞാൽ ‘എന്റർ യുപിഐ പിൻ’ (Enter UPI PIN) എന്നതിൽ ക്ലിക്ക് ചെയ്ത് ബാങ്ക് അക്കൗണ്ട് ലിങ്ക് ചെയ്യാം. ഈ യുപിഐ പിൻ വളരെ പ്രധാനപ്പെട്ടതാണ് കാരണം ഓരോ തവണ പണമിടപാട് നടത്തുമ്പോഴും ഈ പിൻ ആവശ്യമാണ്. ഈ പിൻ മറ്റാരുമായും ഷെയർ ചെയ്യാതിരിക്കാനും ശ്രദ്ധിക്കുക. 

 Google Pay (Gpay)

ഗൂഗിൾ പേ പോലെ ഉപയോഗിക്കാൻ പറ്റുന്ന മറ്റു ആപ്പുകൾ.

മുകളിൽ നൽകിയിട്ടുള്ള ഗൂഗിൾ പേ യുടെ നിർദ്ദേശങ്ങൾ അതേപ്രകാരം  നിങ്ങൾക്ക് മറ്റു ആപ്പുകളും ഡൗൺലോഡ് ചെയ്തു  ഉപയോഗിക്കാൻ തിരഞ്ഞെടുക്കാവുന്നതാണ്.

PhonePe ( ഫോൺ പേ)

Paytm ( പേടിഎം)

Amazon pay

UAE ൽ ആറ് മാസം പൂർത്തിയാകുന്നതിന് മുമ്പ് ജോലി ഉപേക്ഷിച്ചാൽ വിസയ്ക്കുള്ള നഷ്ടപരിഹാരം കമ്പനിക്ക് നൽകേണ്ടതുണ്ടോ? /Do I have to pay my employer my visa costs if I resign during probation?

യുഎഇ തൊഴിൽ നിയമം വളരെ വ്യക്തമാണ്: employment visa, work permit ക്രമീകരിക്കുകയും അവയ്‌ക്ക് പണം നൽകുകയും ചെയ്യേണ്ടത് തൊഴിലുടമയുടെ ഉത്തരവാദിത്തമാണ്. ഇത് മെയിൻലാൻഡ് തൊഴിലുടമകൾക്കും എല്ലാ ഫ്രീ സോണുകൾക്കും ബാധകമാണ്.

 ജോലിക്കെടുക്കുന്നതിനുള്ള ചിലവുകൾ തൊഴിലാളിയിൽ നിന്നും ഈടാക്കാൻ  തൊഴിലുടമയ്ക്ക് അനുവാദമില്ല. യുഎഇ അധികൃതർ പലതവണ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ഈ പ്രശ്നം 1989-ലെ മന്ത്രിതല ഉത്തരവ് 52, ആർട്ടിക്കിൾ 6a-ൽ പ്രതിപാദിച്ചിരിക്കുന്നു, അത് ഇങ്ങനെ പ്രസ്താവിക്കുന്നു: An undertaking from the employer to the effect that he shall sponsor and be responsible for the recruited labourer, the bearing of his recruitment expenses and his employment in accordance with the employment contract in a way not prejudicing the provision of the Federal Law No (8)/1980 referred to herein.”

 ചിലവ് തിരിച്ചടക്കണമെന്ന് പറഞ്ഞ്  തൊഴിലുടമ ജീവനക്കാരനെ കരാറിൽ ഒപ്പിടാൻ ആവശ്യപ്പെടുന്ന   കേസുകളുണ്ട്. എന്നാൽ ഇത് ഔദ്യോഗിക തൊഴിൽ കരാറിൽ ഉൾപ്പെടില്ല, നിയമവിരുദ്ധവും നടപ്പിലാക്കാൻ കഴിയാത്തതുമായ ഒരു വ്യവസ്ഥയാണിത്.

 വിസ ചെലവുകൾ നൽകാൻ ആവശ്യപ്പെടുന്ന ഏതൊരു  ജീവനക്കാരനും the Ministry of Human Resources and Emiratisation ൽ പരാതിപ്പെടാവുന്നതാണ്.

പ്രൊബേഷൻ സമയത്തു ആരെങ്കിലും രാജിവയ്ക്കുമ്പോൾ, കരാർ പ്രകാരം 30 ദിവസത്തിനുള്ളിൽ  കമ്പനിയെ അറിയിക്കേണ്ടതാണ്. യുഎഇ തൊഴിൽ നിയമം അനുസരിച്ച്, ജീവനക്കാരനെ ആറു മാസത്തിൽ കൂടുതൽ പ്രൊബേഷൻ കാലയളവിനു കീഴിൽ വെക്കാൻ പാടില്ല.

വോട്ടർപട്ടികയിൽ പേര് രജിസ്റ്റർ ചെയ്തിട്ടുണ്ടോ എന്നറിയാം... പുതുതായി പേര് ചേർക്കാം... /Official Election Commission of India App for Voter Registration and Elections.

വോട്ടർ പട്ടികയിൽ പേർ ചേർക്കാൻ നിർദ്ദേശിച്ച് കേരളത്തിലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ.

 വോട്ടർ പട്ടികയിൽ പുതിയതായി പേരു ചേർക്കുന്നതിന് വരുന്ന  ജനുവരി,  1 ന് 18 വയസ്സോ അതിനു മുകളിലോ പ്രായം എത്തുന്നവർ ഇപ്പോൾ തന്നെ ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യാവുന്നതാണ്. സമീപകാലത്ത് സ്ഥലം മാറിയവർക്ക് മേൽവിലാസം മാറ്റുന്നതിനും അല്ലെങ്കിൽ വോട്ടർ ഐ ഡിയിൽ വല്ല തെറ്റും ഉണ്ടെങ്കിൽ തിരുത്തുന്നതിനും ഇപ്പോൾ ഓൺലൈൻ ആയി അപേക്ഷിക്കാവുന്നതാണ്. പ്രത്യേക സംക്ഷിപ്ത വോട്ടർപട്ടിക പുതുക്കൽ യജ്ഞം 2022 എന്നാണ് ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത്. 1, 11, 2021 മുതൽ 30, 11, 2021 വരെയാണ് ഇതിന് അവസരം ഉണ്ടായിരിക്കുക.

 വോട്ടർ രജിസ്ട്രേഷൻ പട്ടികയിൽ
 നിങ്ങൾ വോട്ട് ചെയ്യാൻ രജിസ്റ്റർ ചെയ്തിട്ടുണ്ടോ എന്നറിയാൻ നാഷണൽ വോട്ടേഴ്സ് സർവീസസ് പോർട്ടൽ  സന്ദർശിക്കുക. അതിനായി ഇവിടെ ക്ലിക്ക് ചെയ്യാവുന്നതാണ്. 

 ലിസ്റ്റിൽ നിങ്ങളുടെ പേര് ഉണ്ടെങ്കിൽ, നിങ്ങൾ വോട്ടുചെയ്യാൻ യോഗ്യനാണ്. അല്ലാത്തപക്ഷം നിങ്ങൾ വോട്ട് ചെയ്യാൻ രജിസ്റ്റർ ചെയ്യണം.  വോട്ടർ രജിസ്‌ട്രേഷനായി ഇലക്ഷൻ കമ്മീഷൻ ഓഫ് ഇന്ത്യയുടെ വോട്ടർ പോർട്ടലിൽ കയറി രജിസ്റ്റർ ചെയ്യേണ്ടതാണ്. അതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.
 ഈ വെബ്സൈറ്റ് ഓപ്പൺ ആവുന്നില്ല എങ്കിൽ നാഷണൽ വോട്ടേഴ്സ് സർവീസസ് പോർട്ടലിൽ രജിസ്റ്റർ ചെയ്യാം. അതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

അല്ലെങ്കിൽ, വോട്ടർ പട്ടികയിൽ  നിങ്ങളുടെ പേര് സ്ഥിരീകരിക്കുന്നതിനോ, ഓൺലൈനിൽ രജിസ്റ്റർ ചെയ്യുന്നതിനോ നിങ്ങൾക്ക് ഇലക്ഷൻ കമ്മീഷൻ ഓഫ് ഇന്ത്യയുടെ വോട്ടർ ഹെൽപ്പ്‌ലൈൻ ആപ്പ് ഉപയോഗിക്കാവുന്നതാണ്. ആപ്പ് ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് ചുവടെ കൊടുത്തിട്ടുണ്ട്.

കൂട്ടത്തിൽ മറ്റൊരു കാര്യം പറയട്ടെ, 16 വയസ് തികഞ്ഞവര്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ 'വോട്ടര്‍ ഹെൽപ്പ് ലൈൻ' മൊബൈല്‍ ആപ്ലിക്കേഷനിലൂടെ ഇനി വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാന്‍ അപേക്ഷിക്കാം. മൊബൈല്‍ ആപ്ലിക്കേഷനില്‍ വയസ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റും അപ്‌ലോഡ് ചെയ്യണം. തത്സമയം ഈ വിവരം തെരഞ്ഞെടുപ്പ് കമ്മീഷനിലെത്തും.

അതേസമയം 18 വയസ് തികഞ്ഞാല്‍ മാത്രമേ വോട്ട് ചെയ്യാന്‍ കഴിയുകയുള്ളു. 18 വയസ് പൂര്‍ത്തിയാകുന്ന ദിവസം, വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കേണ്ട സമയമായെന്ന സന്ദേശം അപേക്ഷരുടെയും ബൂത്ത് ലെവല്‍ ഓഫീസറുടെയും (ബിഎല്‍ഒ) മൊബൈലിലെത്തും.

ആൻഡ്രോയ്ഡ് ഫോൺ ഉപയോഗിക്കുന്നവർ ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

 ഐ ഫോൺ ഉപയോഗിക്കുന്നവർ ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

എന്താണ് വിവരാവകാശ നിയമം? ഓൺലൈനായി എങ്ങനെ അപേക്ഷിക്കാം? അറിയേണ്ടതെല്ലാം... / Right to Information Act, How to apply?

 എന്താണ് വിവരാവകാശ നിയമം എന്നത് നമ്മളിൽ പലർക്കും അറിയില്ല. അറിയുന്നവർക്ക് തന്നെ എങ്ങനെയാണ് അപേക്ഷിക്കുക, എന്താണ് ഇതിന്റെ ഗുണങ്ങൾ എന്നതൊന്നും അറിയാറില്ല. നിങ്ങളോട് എനിക്ക് പറയാനുള്ളത് ഇനി ഈ നിയമം നിങ്ങൾ അറിയാതെ പോകരുത്.

പൊതു അധികാര സ്ഥാപനങ്ങളുടെ കൈവശമുള്ള വിവരങ്ങള്‍ എല്ലാ പൗരന്മാര്‍ക്കും ലഭ്യമാക്കുന്നതിനും പൊതു അധികാര കേന്ദ്രങ്ങളുടെ പ്രവര്‍ത്തനത്തില്‍ സുതാര്യതയും വിശ്വാസ്യതയും വര്‍ദ്ധിപ്പിക്കുന്നതിനും ജനങ്ങളോടുള്ള ഉത്തരവാദിത്വം നിലനിര്‍ത്തുന്നതിനും അഴിമതി നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിനായിട്ടാണ് ഈ നിയമം കൊണ്ടുവന്നത്. വിവരാവകാശ നിയമം 2005 ഒക്ടോബര്‍ 12 മുതല്‍ പ്രാബല്യത്തില്‍ വന്നിട്ടുണ്ട്. ഇന്ത്യ൯ പൗരന്മാർക്ക് സർക്കാർ വിവരങ്ങൾ അറിയാനുള്ള അവകാശത്തെ സംബന്ധിച്ചും, അതു സംബന്ധിച്ച നിയമങ്ങളെ പറ്റിയും, വേണ്ട രീതികളെ കുറിച്ചും പ്രതിപാദിക്കുന്ന ആക്റ്റാണ് ആർടിഐ അഥവാ വിവരാവകാശ നിയമം. ഈ നിയമപ്രകാരം ഓരോ പൗരനും സർക്കാർ ഓഫീസുകളിൽ നിന്ന് ആവശ്യമുള്ള വിവരങ്ങൾ തേടാ൯ അവകാശമുണ്ട്.

30 ദിവസത്തിനുള്ളിൽ വിവരങ്ങൾ കൈമാറണമെന്നാണ് നിയമം. ഒരു വിവരാധികാരി, അപേക്ഷകൾ സ്വീകരികാതിരിക്കുകയോ, നിശ്ചിത സമയത്തിനുള്ളിൽ വിവരം നൽകാതിരിക്കുകയോ, മനഃപൂർവം വിവരം നിരസിക്കുകയോ, അറിഞ്ഞുകൊണ്ട് തെറ്റായതോ, അപൂർണ്ണമായതോ ആയ വിവരം നൽകുകയോ, വിവരരേഖകൾ നശിപ്പിക്കുകയോ, വിവരം നൽകുന്നത് തടസ്സപ്പെടുത്തുകയോ ചെയ്താൽ, പ്രതിദിനം 250 രൂപാ നിരക്കിൽ, പരമാവധി 25000 രൂപാ വരെ പിഴശിക്ഷ ലഭിക്കും. കൂടാതെ, വകുപ്പുതലത്തിൽ അച്ചടക്കനടപടിയും ഉണ്ടായേക്കാം. ശിക്ഷാധികാരം കമ്മീഷനാണ്. വിവരാധികാരി, വിവരം നൽകുന്നതിന് ആവശ്യപ്പെട്ട, മറ്റേതൊരു ഉദ്യോഗസ്ഥനും ഇവ ബാധകമാണ്. അത്രത്തോളം കരുത്തുള്ള ഒരു അവകാശമാണിത്. എന്നിട്ടും നമുക്ക് ഇത് എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്ന് അറിയില്ല. മാത്രമല്ല, അപേക്ഷ എഴുതിനല്കാൻ കഴിയില്ലെങ്കിൽ, വാക്കാലാവശ്യപ്പെട്ടാൽ അപേക്ഷ എഴുതിനല്കുന്നതിന് അപേക്ഷകനെ പൊതുവിവരാധികാരി സഹായിക്കണം. അപേക്ഷയോടൊപ്പം നിശ്ചിത ഫീസ് നല്കണം. ദാരിദ്ര്യരേഖക്കു താഴെയുള്ളവറർ ഫീസ് നല്കേണ്ടതില്ല. 

റെക്കോർഡുകൾ, ഡോക്യുമെന്റുകൾ, ഇമെയ്ലുകൾ, അഭിപ്രായങ്ങൾ, വാർത്താ കുറിപ്പുകൾ, ഓർഡറുകൾ, ഇലക്ട്രോണിക് രൂപത്തിലുള്ള ഡാറ്റ തുടങ്ങിയവയെല്ലാം ഇ൯ഫർമേഷ൯ പരിധിയിൽ വരും. നിയമ പ്രകാരം പൊതുമേഖലാ സ്ഥാപനത്തിന് ശേഖരിക്കാ൯ അവകാശമുള്ള സ്വകാര്യ സ്ഥാപനത്തെ കുറിച്ചുള്ള വിവരങ്ങളും വിവരാവകാശ നിയമം അനുസരിച്ച് ആളുകൾക്ക് കൈപ്പറ്റാവുന്നതാണ്.

ആർടിഐ നിയമത്തിന്റെ പരിധിയിൽ ആരോക്കെ ഉൾപ്പെടും?

 ജമ്മു-കശ്മീർ സംസ്ഥാനമൊഴിച്ച് ഭാരതത്തിൽ എല്ലായിടത്തും ഈ നിയമം ബാധകമാണ്. എല്ലാ സർക്കാർ വകുപ്പുകളും പൊതുസ്ഥാപനങ്ങളും ഈ നിയമപരിധിയിൽ പെടും. എന്നാൽ, കേന്ദ്ര രഹസ്യാന്വേഷണസംഘടനയടക്കം പതിനെട്ട് രഹസ്യാന്വേഷണ-സുരക്ഷാസ്ഥാപനങ്ങളെ ഈ നിയമപരിധിയിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നു. മറ്റ് യാതൊരു സ്ഥാപനത്തേയും (പോലീസും കോടതികളുമടക്കം) ഒഴിവാക്കിയിട്ടില്ല. ഭരണഘടനാപരമായ മുഴുവ൯ അധികാരികളും ഈ നിയമത്തിന്റെ പരിധിയിൽ വരും. എക്സിക്യൂട്ടീവ്, നിയമസഭ, ജുഡീഷ്യറി, പാർലമെന്റ് അല്ലെങ്കിൽ നിയമസഭ നിയമ നിർമ്മാണം വഴി സ്ഥാപിക്കപ്പെട്ട മുഴുവ൯ സ്ഥാപനങ്ങളും ഈ നിയമത്തിന്റെ പരിധിയിൽപ്പെടുന്നതാണ്. ആർക്കും സർക്കാർ രേഖകൾ പരിശോധിക്കാനുള്ള വഴിയാണ് ഇതുവഴി തുറന്നിട്ടിരിക്കുന്നത്.

RTI എങ്ങനെ ഫയൽ ചെയ്യാം?

വിവരാവകാശ അപേക്ഷ സമർപ്പിക്കുന്ന വ്യക്തി പത്ത് രൂപ ഫീസ് അടച്ച് നിശ്ചിത ഡിപ്പാർട്ട്മെന്റിലെ പബ്ലിക് ഇ൯ഫർമേഷ൯ ഓഫീസർക്കാണ് (PIO) അപേക്ഷ സമർപ്പിക്കേണ്ടത്. 30 ദിവസത്തിനുള്ളിൽ മറുപടി ലഭിച്ചില്ലെങ്കിൽ സെന്ട്രൽ ഇ൯ഫർമേഷ൯ കമ്മീഷനെ (CIC) സമീപിക്കാവുന്നതാണ്.

 ഓൺലൈനായും അപേക്ഷ സമർപ്പിക്കാവുന്നതാണ്

 അതിനായി കേരള സർക്കാരിന്റെ വെബ്ബ് പോർട്ടലായ ഈ ഡിസ്ട്രിക്ട് ൽ പ്രവേശിക്കുക.

വെബ്പോർട്ടലിൽ പ്രവേശിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 മുമ്പ് നിങ്ങൾ ഈ പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട് എങ്കിൽ Portal User Login എന്ന ഭാഗത്ത് യൂസർനെയിമും പാസ്‌വേർഡും കൊടുത്തു ലോഗിൻ ചെയ്യുക.


അല്ലാത്തവർ, New PortalUserCreation എന്ന ഭാഗം ക്ലിക്ക് ചെയ്യുക. ശേഷം വരുന്ന ഫോം ഫില്ല് ചെയ്തു പുതിയ യൂസർ നെയിമും പാസ്സ് വേർഡും ക്രിയേറ്റ് ചെയ്യുക. ശേഷം ലോഗിൻ ചെയ്യുക.

 ലോഗിൻ ചെയ്ത ശേഷം വരുന്ന പേജിൽ RTI സെലക്ട് ചെയ്യുക. അതിൽ നോർമൽ എന്നത് സെലക്ട് ചെയ്ത്, ന്യൂ രജിസ്ട്രേഷൻ എന്നതിൽ ക്ലിക്ക് ചെയ്യുക.


 ശേഷം വരുന്ന ഫോമിൽ നിങ്ങളുടെ അഡ്രസ്സ്, മറ്റുള്ള ഡീറ്റെയിൽസ് എല്ലാം പൂരിപ്പിക്കുക. അതിനുശേഷം നിങ്ങളുടെ ആവശ്യകത വ്യക്തമായി എഴുതുക. മലയാളത്തിലും ഇംഗ്ലീഷിലും എഴുതാൻ പറ്റുന്നതാണ്. ഇപ്രകാരം നിങ്ങൾക്ക് വിവരാവകാശപ്രകാരം എന്തും ആവശ്യപ്പെടാവുന്നതാണ്.


 കൂടുതൽ വ്യക്തമായി അറിയുവാൻ ചുവടെ കൊടുത്ത വീഡിയോ കാണുക.



റേഷൻ കാർഡ് ഇനി എടിഎം കാർഡ് രൂപത്തിൽ. PVC റേഷൻ കാർഡിന് എങ്ങനെ അപേക്ഷിക്കാം..?/ Ration card is now in the form of ATM card. How to apply for PVC ration card?

സ്മാർട്ട്ഫോൺ കാലഘട്ടത്തിൽ എല്ലാ സംഭവവികാസങ്ങൾക്കും മാറ്റം സംഭവിക്കുന്നത് പോലെ  റേഷൻകാർഡിന്റെ രൂപവും ഭാവവും മാറുകയാണ്.  സംസ്ഥാനത്തെ റേഷൻ കാർഡുകൾ  സ്മാർട് കാർഡ് രൂപത്തിലേക്കു മാറുകയാണ്. കൈകാര്യം ചെയ്യാനും സൂക്ഷിക്കാനും സൗകര്യപ്രദമായ രീതിയിൽ എടിഎം കാർഡുകളുടെ മാതൃകയിലും വലുപ്പത്തിലും പിവിസി റേഷൻ കാർഡ് ആയാണു രൂപമാറ്റം.


പുതിയ കാർഡിൽ ക്യുആർ കോഡും ബാർ കോഡും ഉണ്ടാകും. പുസ്തക രൂപത്തിലോ ഇ-കാർഡ് രൂപത്തിലോ നിലവിലുള്ള റേഷൻ കാർഡുകളുടെ സാധുത ഇല്ലാതാകുന്നില്ലെന്നു ഭക്ഷ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു. അവ തുടർന്നും ഉപയോഗിക്കാം.

ആവശ്യമുള്ളവർ അക്ഷയ കേന്ദ്രങ്ങൾ വഴിയോ സിറ്റിസൻ ലോഗിൻ വഴിയോ ഓൺലൈനായി അപേക്ഷിക്കണം.

 ഓൺലൈനായി അപേക്ഷിക്കാൻ

ഇവിടെ ക്ലിക്ക് ചെയ്യുക. 

 മുൻപ് സൈറ്റ് ലോഗിൻ ചെയ്തിട്ടുള്ളവർ, ലോഗിൻ ചെയ്യുക. അല്ലാത്തവർ പുതുതായി രജിസ്റ്റർ ചെയ്തു  ലോഗിൻ ചെയ്തശേഷം മെനുവിൽ പ്രിൻറ് എന്ന ഭാഗത്ത് തൊടുമ്പോൾ E-CARD OR PVC കാർഡ് എന്ന ഓപ്ഷനിൽ PVC കാർഡ് തിരഞ്ഞെടുത്ത ശേഷം അപേക്ഷ സമർപ്പിക്കുക. ശേഷം നിങ്ങൾക്ക് മുന്നിൽ തെളിയുന്ന വിവരങ്ങൾ ശരിയാണോ എന്ന് നോക്കുക. സബ്മിറ്റ് ചെയ്യുക. ഉടനെ നിങ്ങളുടെ പിവിസി റേഷൻ  കാർഡ് പിഡിഎഫ് ആയി ഡൗൺലോഡ് ചെയ്യാവുന്നതാണ്. ഫയൽ തുറക്കാനുള്ള ഒടിപി ഫോണിലേക്ക് വരുന്നതാണ്. ഇതുപയോഗിച്ചാണ് ഫയൽ തുറക്കേണ്ടത്.

ഈ ആപ്പിലൂടെ ഫോണിന്റെ ബ്രൈറ്റ്നെസ്സ് എത്രവേണമെങ്കിലും കുറക്കാം.../with this app, reduce the brightness of your phone as much as you want ...

ഫോണിന്റെ ബ്രൈറ്റ്നെസ്സ് നമുക്ക് പലപ്പോഴും വളരെയധികം തലവേദനയായി മാറാറുണ്ട്. രാത്രി സമയങ്ങളിൽ ആണ് ഇത് വളരെയധികം ബുദ്ധിമുട്ട് സൃഷ്ടിക്കുന്നത്. ഇരുട്ടിൽ ബ്രൈറ്റ്നെസ്സ് കുറക്കുന്നതിന് ഫോണിൽ ഒരു പരിധിയുണ്ട്. അതിനപ്പുറത്തേക്ക് എത്ര കുറക്കാൻ  ശ്രമിച്ചാലും സാധിക്കാറില്ല. എന്നാൽ ഫോണിന്റെ ബ്രൈറ്റ്നസ് ഇഷ്ടമുള്ളത്ര കുറക്കാൻ സാധിക്കുന്ന ഒരു ആപ്പിനെ കുറിച്ചാണ് ഇന്ന് നമ്മൾ ചർച്ച ചെയ്യുന്നത്.


 ഇരുട്ടിൽ കൂടുതൽ സൗകര്യപ്രദമായ ഉപയോഗത്തിന് ലളിതവും ഫലപ്രദവുമായ സ്ക്രീൻ ഡിമ്മറായി ഈ ആപ്പ് പ്രവർത്തിക്കും. നൈറ്റ് സ്ക്രീൻ എന്നാണ് ആപ്പിന്റെ പേര്.

 ഡിഫോൾട്ട് ക്രമീകരണങ്ങൾ ഉപയോഗിച്ച് നിങ്ങളുടെ സ്‌ക്രീനിന്റെ തെളിച്ചം നിങ്ങൾക്ക് കുറക്കാൻ സാധിക്കുന്നതിനേകാൾ  കുറയ്ക്കുക എന്നതാണ് നൈറ്റ് സ്‌ക്രീൻ ആപ്പിന്റെ പ്രധാനലക്ഷ്യം.  ഈ ആപ്ലിക്കേഷൻ ഒരു ഓവർലേ ഫിൽട്ടർ പ്രയോഗിക്കുന്നു, അതുമുഖേന സ്ക്രീനിന്റെ ലൈറ്റ് എത്രവേണമെങ്കിലും കുറക്കാം.  ഇരുണ്ട അന്തരീക്ഷത്തിലോ രാത്രിയിലോ തലവേദനയും കണ്ണ് വേദനയും ഒഴിവാക്കാൻ ഇത് സഹായിക്കുന്നു.

 അപ്പിന്റെ സവിശേഷതകൾ:

 - ഉപയോഗിക്കാൻ എളുപ്പമാണ്;
 - automatically set default brightness settings in Android to the minimum.
 - ആപ്പിന്റെ ഉപയോഗം കഴിഞ്ഞാൽ പഴയ രൂപത്തിലേക്ക് തന്നെ ബ്രൈറ്റ്നെസ്സ്  കൊണ്ടുവരാം.
 - ആപ്പ് പ്രവർത്തിക്കുമ്പോൾ സ്ക്രീൻ ഓണാക്കി വെക്കുക (ഓപ്ഷണൽ);
 - മികച്ച ഉറക്കം ലഭിക്കാൻ നിങ്ങളെ സഹായിക്കുന്ന അത്ഭുതകരമായ ബ്ലൂ ലൈറ്റ് ഫിൽട്ടർ (ഓപ്ഷണൽ)
 - supports dimming the transparent navigation bar in Android 4.4 and higher;
- extra-content: auto-enable & disable feature and one-click widget

 ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക