പാസ്പോർട്ട്, എമർജൻസി സർട്ടിഫിക്കറ്റ്, വിസ, ലേബർ മറ്റ് അടിയന്തര സേവനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട നടപടികളാണ് ഈ സമയത്ത് കൈകാര്യം ചെയ്യുക.
ദുബൈയിലെ ഇന്ത്യൻ കോൺസുലേറ്റ് ഡിസംബർ വരെ എല്ലാ അവധി ദിവസങ്ങളിലും രണ്ടു മണിക്കൂർ തുറന്നു പ്രവർത്തിക്കും. അടിയന്തര ആവശ്യങ്ങൾക്ക് മാത്രമായാണ് അവധി ദിവസങ്ങളിൽ കോൺസുലേറ്റ് തുറക്കുന്നത്. അടിയന്തര രേഖകൾക്ക് മാത്രമായി ഈ സമയം പ്രയോജനപ്പെടുത്താണെന്ന് അധികൃതർ അറിയിച്ചു.
ആഗസ്റ്റ് ഒന്ന് മുതൽ ഡിസംബർ 31 വരെയാണ് എല്ലാ അവധി ദിവസങ്ങളിലും രണ്ട് മണിക്കൂർ ദുബൈ ഇന്ത്യൻ കോൺസുലേറ്റ് തുറക്കുക. വാരാന്ത്യ അവധി ദിവസങ്ങളായ വെള്ളിയാഴ്ചയും ശനിയാഴ്ചയും കോൺസുലേറ്റ് തുറക്കും. രാവിലെ എട്ട് മുതൽ പത്തുവരെയാണ് അടിയന്തര സേവനമുണ്ടാകുക.
പാസ്പോർട്ട്, എമർജൻസി സർട്ടിഫിക്കറ്റ്, വിസ, ലേബർ മറ്റ് അടിയന്തര സേവനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട നടപടികളാണ് ഈ സമയത്ത് കൈകാര്യം ചെയ്യുക. അടുത്ത പ്രവർത്തി ദിവസത്തേക്ക് കാത്തുനിൽക്കാൻ കഴിയാത്ത കേസുകളിലായിരിക്കും ഈ പ്രത്യേക സമയത്ത് നടപടി കൈകൊള്ളുകയെന്ന് അധികൃതർ വാർത്താകുറിപ്പിൽ അറിയിച്ചു.
പാസ്പോർട്ട് അത്യാവശ്യമായി പുതുക്കേണ്ടവർ embassy.passportindia.gov.in എന്ന വെബ്സൈറ്റിൽ ഓൺലൈൻ ആയി അപേക്ഷാഫോറം പൂരിപ്പിച്ച് അതിന്റെ പ്രിന്റ് ഔട്ടും മറ്റ് രേഖകളുമായാണ് എത്തേണ്ടത്. ലേബർ കേസുകളിൽ കോൺസുലേറ്റിന്റെ 24 മണിക്കൂർ ഹോട്ട്ലൈനായ 056-5463903 എന്ന നമ്പറിൽ വിളിച്ച ശേഷമാണ് വരേണ്ടത്. വിളിക്കുമ്പോൾ ലഭിക്കുന്ന റഫറൻസ് നമ്പറും സൂക്ഷിക്കണം.
FAMILY VISA
No comments:
Post a Comment