സൗദി: ഇന്ത്യ-സൗദി എയർ ബബിൾ കരാർ നിലവിൽ വന്നതോടെ ജനുവരി മുതൽ സൗദിയിലേക്ക് ഷെഡ്യൂൾഡ് വിമാനങ്ങളിൽ പറക്കാനായി നിരവധി പ്രവാസികളാണു കാത്തിരിക്കുന്നത്.
പല പ്രവാസികളും എയർ ബബിൾ കരാർ നിലവിൽ വന്ന ശേഷം നേരത്തെ പോകാൻ തീരുമാനിച്ചിരുന്ന ചാർട്ടേഡ് വിമാനങ്ങളെ ഒഴിവാക്കിയാണു എയർ ബബിൾ പ്രകാരമുള്ള ഷെഡ്യൂൾഡ് സർവീസുകൾ പ്രതീക്ഷിച്ചിരിക്കുന്നത്.
ചാർട്ടേഡ് വിമാനങ്ങളിൽ വലിയ നിരക്ക് ഈടാക്കുന്നതും മറ്റു ഘടകങ്ങളുമെല്ലാം ഷെഡ്യൂൾഡിനായുള്ള കാത്തിരിപ്പിനായി അവരെ പ്രേരിപ്പിച്ചിട്ടുണ്ട്.
ഈ സാഹചര്യത്തിലാണു എയർ ഇന്ത്യയുടെ ഷെഡ്യൂൾഡ് സർവീസുകൾ സിസ്റ്റത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
ജനുവരി 3 മുതലുള്ള എയർ ഇന്ത്യയുടെ ഷെഡ്യൂൾഡ് സർവീസുകളാണിപ്പോൾ സിസ്റ്റത്തിൽ കാണാൻ സാധിക്കുന്നതെന്ന് ജിദ്ദയിലെ ട്രാവൽ ഏജൻ്റ് അബ്ദുൽ റസാഖ് വിപി അറേബ്യൻ മലയാളിയെ അറിയിച്ചു.
ഏതായാലും എയർ ഇന്ത്യയുടെ നീക്കം പ്രവാസികളെ സംബന്ധിച്ചിടത്തോളം വലിയ ആശ്വാസവും പ്രതീക്ഷയുമാണു നൽകുന്നത്.
ആശ്വാസകരമായ ടിക്കറ്റ് നിരക്കിനു പുറമെ കുറഞ്ഞ ചിലവിലുള്ള ക്വാറൻ്റീൻ സൗകര്യം കൂടി ഒരുക്കാൻ എയർ ഇന്ത്യക്കായാൽ അത് സൗദി പ്രവാസികൾക്ക് ഈ സമയത്ത് ലഭിക്കുന്ന ഏറ്റവും വലിയ ഒരു അനുഗ്രഹമായി മാറിയേക്കും.
No comments:
Post a Comment