ദുബായ് മെട്രോ, പബ്ലിക് ബസ്, ആര്‍ടിഎ സേവനകേന്ദ്രങ്ങളുടെ സമയക്രമത്തില്‍ മാറ്റം


ദുബായ്: ദുബായ് മെട്രോ, പബ്ലിക് ബസ്, ആര്‍ടിഎ സേവനകേന്ദ്രങ്ങളുടെ സമയ ക്രമത്തില്‍ മാറ്റം. യുഎഇ പുതിയ വാരാന്ത്യയുമായി ബന്ധപ്പെട്ടാണ് സമയക്രമത്തില്‍ മാറ്റം വരുത്തിയത്. ഫെഡറല്‍ ഗവണ്‍മെന്റിന്റെ പുതിയ സംവിധാനത്തിന് അനുസൃതമായി ഓഫിസുകളിലും സേവനങ്ങള്‍ നല്‍കുന്ന കേന്ദ്രങ്ങളിലും പ്രവര്‍ത്തന സമയം മാറുമെന്ന് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) അറിയിച്ചു. 2022 ജനുവരി 3 മുതല്‍ പുതിയ സമക്രമം പ്രാബല്യത്തില്‍ വരും. എന്നാല്‍, പൊതു പാര്‍ക്കിങ് സംവിധാനത്തില്‍ നിലവിലെ സമയക്രമം തുടരും.
ദുബായ് മെട്രോ
ദുബായ് മെട്രോ റെഡ്, ഗ്രീന്‍ ലൈനുകളില്‍ തിങ്കള്‍ മുതല്‍ വ്യാഴം വരെ പുലര്‍ച്ചെ 5 മുതല്‍ പിറ്റേന്ന്  1.15 വരെയും വെള്ളി, ശനി ദിവസങ്ങളില്‍ പുലര്‍ച്ചെ 5 മുതല്‍ പിറ്റേന്ന് പുലര്‍ച്ചെ 2.15 വരെയുമായിരിക്കും സര്‍വീസ് നടത്തുക. ഞായര്‍ രാവിലെ 8 മുതല്‍ പിറ്റേന്ന് പുലര്‍ച്ചെ 1.15 വരെ സര്‍വീസ് നടത്തും.

No comments:

Post a Comment