Covaxin : കൊവാക്‌സിൻ എടുത്തവർക്കും സൗദിയിലേക്ക് പ്രവേശനാനുമതിയെന്ന് ഇന്ത്യൻ എംബസി. വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് രജിസ്റ്റർ ചെയ്യണം - അറിയാം വഴികൾ

ഇന്ത്യൻ നിർമിത കൊവിഡ് വാക്സിനായ കൊവാക്‌സിൻ എടുത്തവർക്കും സൗദി അറേബ്യയിലേക്ക് പ്രവേശനം അനുവദിച്ചതായി ഇന്ത്യൻ എംബസി അറിയിച്ചു. തൊഴിൽ, ആശ്രിത വിസകളുള്ളവർ സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ https://eservices.moh.gov.sa/CoronaVaccineRegistration എന്ന ലിങ്കിൽ വാക്സിനേഷൻ സർട്ടിഫിക്കറ്റ് സഹിതം രജിസ്റ്റർ ചെയ്യണമെന്ന് ട്വിറ്ററിൽ എംബസി അറിയിച്ചു. 

കൊവാക്സിൻ എടുത്ത് സൗദിയിൽ പ്രവേശിക്കുന്ന സന്ദർശന വിസയിലുള്ളവർ https://muqeem.sa/#/vaccine-registration/home എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യണം. സൗദിയിൽ ആദ്യം അംഗീകാരം നേടിയ ഫൈസർ, ആസ്ട്രാസെനക, മഡോണ, ജോൺസൺ ആന്റ് ജോൺസൺ എന്നീ വാക്സിനുകൾക്ക് പുറമെ കൊവാക്‌സിൻ അടക്കം നാലു പുതിയ വാക്‌സിനുകൾ എടുത്തവർക്കും സൗദിയിലേക്ക് ഹജ്ജിനും ഉംറക്കും സന്ദർശന വിസയിലും വരാമെന്ന് സൗദി ആരോഗ്യ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. കൊവാക്‌സിൻ, സിനോഫാം, സിനോവാക്, സ്‍പുട്‌നിക് വാക്സിനുകൾ എടുത്തവർക്കാണ് പ്രവേശനം അനുവദിച്ചിരുന്നത്. 


No comments:

Post a Comment