കരിപ്പൂർ: ജനുവരി 11 മുതൽ കരിപ്പൂരിൽ നിന്ന് എയർ ബബിൾ കരാർ പ്രകാരം സൗദിയിലേക്ക് ആരംഭിക്കുമെന്ന് അറിയിച്ചിരുന്ന വിമാന സർവീസുകൾ വൈകുമെന്ന് സൂചന.
കേരള സർക്കാരിൻ്റെ അനുമതി ലഭിക്കാത്തതാണു സർവീസ് വൈകുന്നതിലേക്ക് നയിക്കുന്നത് എന്നാണു റിപ്പോർട്ടുകൾ.
എയർ ബബിൾ കരാർ പ്രകാരം സർവീസ് നടത്തുന്നതിനു കരാർ പ്രകാരം സർവീസ് ഓപറേറ്റ് ചെയ്യുന്ന വിമാനത്താവളം സ്ഥിതി ചെയ്യുന്ന സംസ്ഥാനത്തിൻ്റെ കൂടി അനുമതി വേണം.
ഫ്ളൈ നാസ് അടക്കമുള്ള വിമാനക്കംബനികൾ സർവീസ് അനുമതിക്കായി സംസ്ഥാന സർക്കാരിനു അപേക്ഷ നൽകിയിട്ടുണ്ട്. അനുമതി ലഭിച്ചാൽ മാത്രമേ ബുക്കിംഗ് ആരംഭിക്കുകയുള്ളൂ.
ഫ്ളൈനാസിനു പുറമെ ഇൻഡിഗോയായിരുന്നു കരിപ്പൂരിൽ നിന്ന് 11 നു സർവീസ് പ്രഖ്യാപിച്ചിരുന്നത്. നിലവിൽ സൗദിയിൽ നിന്ന് കരിപ്പൂരിലേക്ക് മാത്രമേ സർവീസ് ഉണ്ടായിരിക്കുകയുള്ളൂ എന്ന് വിമാനക്കംബനി അറിയിച്ചിട്ടുണ്ട്. കരിപ്പുരിൽ നിന്ന് സൗദിയിലേക്കുള്ള സർവീസ് പിന്നീട് അറിയിക്കും.
സൗദി എയർവേസ് കൊച്ചിയിൽ നിന്നാണു സർവീസ് ആരംഭിക്കുന്നത്. കരിപ്പൂരിൽ നിന്ന് സൗദി എയർ വേസിൻ്റെ സർവീസുകൾ ഇല്ല.
No comments:
Post a Comment