സൗദി :നാട്ടിലേക്ക് പോകുന്ന പ്രവാസികൾ ആർ ടി പിസിആർ ടെസ്റ്റ് നടത്തുന്നത് അവസാന നിമിഷത്തേക്ക് മാറ്റി വെക്കുന്നത് അബദ്ധമാകുമെന്ന് ട്രാവൽ മേഖലയിലുള്ളവർ മുന്നറിയിപ്പ് നൽകുന്നു
യാത്രക്കുള്ള എല്ലാ ഒരുക്കങ്ങളും കഴിഞ്ഞ് അവസാന മണിക്കൂറുകളിൽ ടെസ്റ്റ് നടത്തിയ പലർക്കും യാത്രാ സമയമായിട്ടും ടെസ്റ്റ് റിസൾട്ട് ലഭിക്കാത്തത് മൂലം യാത്ര മാറ്റി വെക്കേണ്ടി വന്ന അനുഭവം കഴിഞ്ഞ ദിവസങ്ങളിലുണ്ടായിട്ടുണ്ട്.
യാത്ര പുറപ്പെടുന്നതിന്റെ അവസാന മണിക്കൂറുകളിൽ ടെസ്റ്റ് നടത്തി യാത്രാ സമയമായിട്ടും റിസൾട്ട് ലഭിക്കാതിരുന്നാൽ യാത്ര മാറ്റി വെക്കേണ്ടി വരികയും ധന നഷ്ടവും സമയ നഷ്ടവും നേരിടേണ്ടി വരികയും ചെയ്യും.
ഒമിക്രോൺ വ്യാപനം വർദ്ധിക്കുന്ന സാഹചര്യത്തിൽ പരിശോധനകളുടെ എണ്ണം വർദ്ധിക്കുന്നതിനാലാണു റിസൾട്ട് ലഭിക്കാൻ വൈകുന്നത്.
ഈ സാഹചര്യത്തിൽ , ഇന്ത്യയിലേക്ക് പുറപ്പെടുന്നതിനു മുമ്പ് 72 മണിക്കൂറിനുള്ളിൽ കോവിഡ് ടെസ്റ്റ് നടത്താമെന്നിരിക്കേ പ്രസ്തുത 72 മണിക്കൂറിന്റെ ആരംഭത്തിൽ തന്നെ ടെസ്റ്റ് നടത്തുകയാണെങ്കിൽ പ്രവാസികൾക്ക് ഇത്തരം അനുഭവം നേരിടേണ്ടി വരില്ല.
സൗദിയിലും യു എ ഇയിലുമെല്ലാം ഇത്തരത്തിൽ പിസിആർ ടെസ്റ്റ് റിസൾട്ട് ലഭിക്കാൻ വൈകിയത് മൂലം പല പ്രവാസികളുടെയും യാത്ര മുടങ്ങിയതിനാൽ നേരത്തെ തന്നെ ടെസ്റ്റ് നടത്തി യാത്രക്ക് ഒരുങ്ങുകയാണ് ബുദ്ധി.
No comments:
Post a Comment