3 വർഷത്തെ ഫ്രീലാൻസ് ലൈസൻസുള്ള വിസ നൽകി ദുബായ്


ദുബായ്: ഫ്രീലാൻസ്(freelance) ജോലികൾക്കായി ‘ടാലന്റ് പാസ്'(talent pass) ലൈസൻസ് പുറത്തിറക്കി ദുബായ് (dubai) . മാധ്യമം, വിദ്യാഭ്യാസം, സാങ്കേതികവിദ്യ, കല, മാർക്കറ്റിംഗ്, കൺസൾട്ടൻസി തുടങ്ങിയ മേഖലകളിലെ ആഗോള പ്രതിഭകൾക്ക് പുതിയ ലൈസൻസ് വലിയരീതിയിൽ ഉപകാരപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതിയ ലൈസെൻസ് ആരംഭിക്കുന്നതിന് ദുബായ് എയർപോർട്ട് ഫ്രീസോൺ (DAFZ) ദുബായ് കൾച്ചറുമായും ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സുമായും (GDRFA) മായും ഒരു കരാറിൽ ഒപ്പുവെച്ചിട്ടുണ്ട്. ബിസിനസ്സ് സ്ഥാപിക്കുന്നതിനും പ്രവർത്തിപ്പിക്കുന്നതിനും വളർത്തുന്നതിനുമൊക്കെ ആളുകൾക്ക് ലൈസൻസുകളും വിസകളും മറ്റ് സേവനങ്ങളും നൽകാൻ ഈ പദ്ധതിയിലൂടെ സാധിക്കും. ടാലന്റ് പാസ്’ എടുക്കുക വഴി ഉടമക്ക് മൂന്ന് വർഷത്തേക്ക് റസിഡൻസ് വിസ നേടുന്നതിനും ഇത് സഹായിക്കും. കൂടാതെ ലൈസൻസ് ഉടമകൾക്ക് അന്താരാഷ്ട്ര കമ്പനികൾ മുതൽ SME-കളും സംരംഭകരും വരെയുള്ള ഉപഭോക്താക്കളുടെ നെറ്റ്‌വർക്കിലേക്ക് ആക്‌സസ് ഉണ്ടായിരിക്കും. ജോലി, കരാറുകൾ, സേവനങ്ങൾ എന്നിവയിലേക്ക് എളുപ്പത്തിൽ ആക്‌സസ് ചെയ്യുന്നതിനായി ഉപഭോക്താക്കളെ ബന്ധപ്പെടാൻ അനുവദിക്കുന്ന ഫ്രീ സോണിന്റെ (free zone) ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലേക്കും അവർക്ക് ആക്‌സസ് ഉണ്ടായിരിക്കും.വലിയ രീതിയിലുള്ള ഒരു മാറ്റം തന്നെ ഈ ലൈസെൻസ് വരുന്നതോടെ സാധ്യമാകും. 

No comments:

Post a Comment