ഗൾഫിൽ ജോലി ചെയുന്ന ഓരോ ആളുകളും നാട്ടിലേക്ക് പണം അയക്കാറുണ്ട്. എന്നാൽ എപ്പോൾ, എത്ര അയക്കണം എന്നത് അധികമാരും ശ്രദ്ധിക്കാതെ വിടുന്ന ഒരു കാര്യമാണ്.
പെട്ടെന്ന് ഒരു ദിവസം നിങ്ങൾക്ക് വീട്ടിലേക്ക് അത്യാവശ്യമായി പണം അയക്കേണ്ടതായുണ്ട്. അന്നേരം, കറൻസി മൂല്യം നോക്കാൻ കഴിഞ്ഞെന്നു വരില്ല. പക്ഷെ നാട്ടിലെ നിങ്ങളുടെ അക്കൗണ്ടിലേക്ക് അത്തരം സാഹചര്യങ്ങൾ വരുന്നതിനു മുന്നേ തന്നെ പണം അയച്ചിട്ടാൽ, അത്യാവശ്യ നേരത്ത് ഓടേണ്ടി വരില്ല. പക്ഷെ അതിനു ഓരോ നിമിഷവും മാറുന്ന കറൻസി മൂല്യത്തെ അറിയണം.
ലോക സാമ്പത്തിക ശേഷികളായ അറബ് രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ ബിസിനസുകൾ ഒരു ദിവസം നടക്കുന്ന രാജ്യങ്ങളാണ് ജിസിസി രാജ്യങ്ങൾ. ഇവയിൽ ഓരോ രാജ്യത്തിനും അതിൻറേതായ കറന്സിയുണ്ട്. എന്നാൽ ഓരോ ദിവസം എന്നല്ല, ഓരോ സെക്കന്റിലും ഇവയുടെ മൂല്യങ്ങൾ മാറിക്കൊണ്ടിരിക്കുകയാണ് എന്ന് നിങ്ങൾക്ക് അറിയാമോ?
സ്വർണ്ണത്തിന്റെ അന്താരാഷ്ട്ര വിപണി വില ഏറ്റവും കുറവുള്ള മാസങ്ങളാണ് ജനുവരിയും, ഒക്ടോബറും. ഈ സമയത് സ്വർണ്ണം വാങ്ങിയാൽ, കൂടുതൽ സ്വർണ്ണം കുറച്ചു വിലക്ക് ലഭിക്കും. സ്വർണ്ണ വ്യാപാരികൾ എല്ലാം വലിയ അളവിൽ സ്റ്റോക്ക് ചെയുന്നത് ഈ സമയങ്ങളിലാണ്. അത് പോലെ സ്വർണ്ണം വാങ്ങി നിക്ഷേപം നടത്തുന്നവരും ഇതുപോലെ തന്നെ ചെയ്യും.
അതിനായി നിങ്ങൾ ഈ ഒരു സൗജന്യ സേവനം ഉപയോഗിക്കണം. തത്സമയം കറൻസി അറിയാൻ ഇവിടെ നോക്കുക
https://www.xe.com/currencyconverter/convert/?Amount=1&From=KWD&To=INR
ഇതിലൂടെ ഓരോ മിനുട്ടിലും, കറൻസി വ്യതിയാനങ്ങൾ മനസിലാക്കാൻ കഴിയും.
ഇനി ഇത് സ്ഥിരം അറിയാൻ, ഔദ്യഗിക ആപ്പ് ഉണ്ട്. അതിലും നോക്കാം.
ആൻഡ്രോയിഡുകാർ ഇവിടെ ഡൌൺലോഡ്
സ്വർണ്ണം പോലെ ലോക സമ്പദ്ഘടനയെ താങ്ങി നിർത്തുന്ന ഒന്നാണല്ലോ ഓരോ രാജ്യത്തിട്നെയും കറൻസി മൂല്യം. ഇന്ത്യക്കാരായാ ഓരോ ആളുകൾക്കും, ഇന്ത്യയിലേക്ക് പണം അയക്കുമ്പോൾ, പരമാവധി ഇന്ത്യൻ രൂപ ഇന്ത്യയിലേക്ക് അയക്കേണ്ട ആവശ്യമുണ്ട്. അതിനാൽ തന്നെ, ഇന്ത്യൻ രൂപയുടെയും, കറന്സിയുടെയും വിനിമയ മൂല്യം ഏറ്റവും കുറവും കൂടുതൽ ഉണ്ടാവുന്ന സമയങ്ങൾ അറിഞ്ഞിരിക്കണം.
അതുമാത്രമല്ല. നിങ്ങൾക്ക് സ്റ്റോക്ക് മാർക്കറ്റിലും മറ്റും വ്യത്യസ്ത കറൻസികൾ ഉപയോഗിച്ച് നിക്ഷേപങ്ങൾ ഇടുമ്പോഴും, നിക്ഷേപങ്ങൾ തിരിച്ച എടുക്കുമ്പോഴും ഇതേ മാറ്റങ്ങൾ അറിയേണ്ടതായുണ്ട്.
വാസ്തവത്തിൽ ഇന്ത്യൻ രൂപയുടെ മൂല്യം ഇടിയുകയോ, അല്ലെങ്കിൽ ഗൾഫ് കറൻസികളുടെ മൂല്യം താരതമ്യേനെ കൂടുകയോ ചെയ്യുമ്പോഴാണ് പണം അയക്കുന്നത് ഏറ്റവും നല്ലത്. കാരണം, കൂടുതൽ ഇന്ത്യൻ രൂപ നിങ്ങൾക്ക് നാട്ടിലേക്ക് അയക്കാൻ കഴിയും.
ഐഫോണുകാർ ഇവിടെ ഡൗൺലോഡ്
ഇന്ത്യൻ രൂപയുടെ മൂല്യം കുറഞ്ഞ സമയത്തു കൂടുതൽ കറൻസി കിട്ടിയിട്ട് എന്ത് കാര്യം എന്ന സംശയം നിങ്ങൾക്ക് ഉണ്ടായേക്കും.
മൂല്യം കുറഞ്ഞ സമയത്തു, കൂടുതൽ രൂപ കയ്യിൽ വന്നാൽ, മൂല്യം കൂടുന്ന സമയത്തു അത്രയും ധനം നമ്മുടെ കയ്യിൽ ഉണ്ടായിരിക്കും. അതിനാൽ ഓരോ ദിവസവും മുകളിലോട്ട് പോകുന്ന ഡോളർ സൂചിക, കൂടുതൽ ഇന്ത്യൻ രൂപ അന്താരാഷ്ട്ര വിപണിയിലൂടെ നമുക്ക് ലഭിക്കത്തക്ക രീതിയിൽ അയച്ചാൽ മതി.
ശ്രദ്ധിക്കുക!
അറബിയോ, ഇംഗ്ലീഷോ അറിയില്ലെങ്കിലും, അറബിയോ, ഇംഗ്ലീഷോ പഠിക്കാതെ തന്നെ അറബിയിലും, ഇംഗ്ലീഷിലും ഉള്ള എന്തും മലയാളത്തിൽ വായിക്കാം. സൗജന്യമായി ഇതെങ്ങനെ ചെയ്യുമെന്ന് ഇവിടെ നോക്കുക
https://www.padanam.in/p/translate-find-search-anything-you-want.html
No comments:
Post a Comment